Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്ലോക്ക് പഞ്ചായത്ത്...

ബ്ലോക്ക് പഞ്ചായത്ത് തൊഴില്‍ പരിശീലനം: 14 യുവാക്കള്‍ ജോലിക്ക്​ വിദേശത്തേക്ക്​

text_fields
bookmark_border
അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് പ്രോഗ്രാമി​െൻറ ഭാഗമായി തൊഴില്‍ പരിശീലനം നേടിയ 14 പട്ടികജാതി യുവാക്കള്‍ ജോലിക്ക് വിദേശത്തേക്ക്. പട്ടികജാതി ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ഉതകുന്ന പദ്ധതിക്ക് പ്രത്യേക അഭ്യർഥനപ്രകാരം അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് മാത്രമായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ അനുമതി നല്‍കുകയായിരുന്നു. തുടർന്നാണ് പരിശീലനകേന്ദ്രം ആരംഭിച്ചത്. തൊഴില്‍ വകുപ്പി​െൻറ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന് കീഴില്‍ രാജ്യാന്തര വ്യവസായ പരിശീലന സ്ഥാപനമായ ഇറാം ടെക്‌നോളജീസി​െൻറ കേരള ഡിവിഷനായ എസ്‌പോയര്‍ അക്കാദമിയുടെ അങ്കമാലി ടെല്‍ക്കിന് സമീപം ഇങ്കല്‍ പാര്‍ക്കിെല കാമ്പസിലായിരുന്നു തൊഴില്‍ പരിശീലനം. ഇലക്ട്രീഷന്‍, വെല്‍ഡര്‍, ഫിറ്റര്‍, ഇന്‍സ്ട്രുമെേൻറഷന്‍, ഫാബ്രിക്കേഷന്‍ ട്രേഡുകളാണ് തുടങ്ങിയത്. ഖത്തര്‍ സര്‍ക്കാറി​െൻറ ഉടമസ്ഥതയിെല ഖത്തര്‍ പെട്രോളിയം, ഖത്തര്‍ ഗ്യാസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവൃത്തി നടത്തുന്ന ഇറാം എൻജിനീയറിങ് കമ്പനിയുടെ ഖത്തര്‍ യൂനിറ്റിലാണ് 14 പേർക്ക് തൊഴില്‍ ലഭ്യമായത്. ബ്ലോക്ക് പഞ്ചായത്തി​െൻറ കീഴിെല കറുകുറ്റി, തുറവൂര്‍, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളില്‍പെട്ടവരാണ് ഗുണഭോക്താക്കള്‍. തിങ്കളാഴ്ച രാവിലെ 9.45 കൊച്ചിയിൽനിന്ന് ഇവർ വിദേശത്തേക്ക് േപാകും. രാവിലെ ഏഴിന് റോജി എം. ജോണ്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് യാത്രയയപ്പ് നല്‍കും. വിദേശത്തേക്ക് പോകുന്ന യുവാക്കള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സ​െൻറർ യാത്രയയപ്പ് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷേര്‍ളി ജോസ് അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് പി.ടി. പോള്‍ ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചെറിയാന്‍ തോമസ്, തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വൈ. വര്‍ഗീസ്, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു വി. തെക്കേക്കര, മലയാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിമോള്‍ ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം. വര്‍ഗീസ്, സിജു ഈരാളി, എല്‍സി വര്‍ഗീസ്, ടി.പി. ജോര്‍ജ്, കെ.പി. അയ്യപ്പന്‍, വത്സ സേവ്യര്‍, വനജ സദാനന്ദന്‍, റെന്നി ജോസ്, ഗ്രേസി റാഫേല്‍, ബി. ഡി.ഒ. ഏണസ്റ്റ് തോമസ്, ജനറല്‍ എക്സ്റ്റഷന്‍ ഓഫിസര്‍ പി.ഡി. അശോകന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story