Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രദ്ധ ക്ഷണിക്കൽ...

ശ്രദ്ധ ക്ഷണിക്കൽ മാർച്ചും ധർണയും

text_fields
bookmark_border
കളമശ്ശേരി: ഫാക്ടിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് ശ്രദ്ധക്ഷണിക്കൽ മാർച്ചും ധർണയും നടത്തി. ഫാക്ടി​െൻറ ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം നടന്ന ഉദ്യോഗമണ്ഡൽ ക്ലബിന് മുന്നിലേക്കാണ് മാർച്ച് നടത്തിയത്. ധർണ ഏലൂർ നഗരസഭ അധ്യക്ഷ സി.പി. ഉഷ ഉദ്ഘാടനം ചെയ്തു. എം.ഒ. ജോൺ, വി.പി. ജോർജ്, എ.എം. യൂസഫ്, ദേവസിക്കുട്ടി പടയാട്ടിൽ, കെ.സി. മാത്യു, ഡി. ഗോപിനാഥൻ നായർ, പി.എസ്. അഷ്റഫ് എന്നിവർ സംസാരിച്ചു. ഫാക്ടി​െൻറ 700 ഏക്കർ ഭൂമി വിൽക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ 20 വർഷമായി തടഞ്ഞുവെച്ച ശമ്പളകുടിശ്ശിക നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story