Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കുകൾ...

ബൈക്കുകൾ കൂട്ടിയിടിച്ച് കാൽനടക്കാരന് പരിക്ക്

text_fields
bookmark_border
കളമശ്ശേരി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാൽനടക്കാരന് പരിക്ക്. പരിക്കേറ്റ കങ്ങരപ്പടി പെരിങ്ങാട്ടിൽ വീട്ടിൽ പി.ബി. ഷിഹാബിനെ (38) എറണാകുളം സ്പെഷലിസ്റ്റ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കങ്ങരപ്പടി കവലയിൽ കൂട്ടിയിടിച്ച ബൈക്കുകളിലൊന്ന് റോഡരികിലൂടെ പോകുകയായിരുന്ന ഷിഹാബി​െൻറ ദേഹത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. വലതുകാലിന് സാരമായി പരിക്കേറ്റ ഷിഹാബ് തീവ്രപരിചരണ വിഭാഗത്തിലാണ്. കങ്ങരപ്പടി വികസനത്തെത്തുടർന്ന് റോഡിന് വീതി കൂടിയതോടെ വാഹനങ്ങളുടെ അമിതവേഗം അപകടങ്ങൾക്ക് കാരണമാകുന്നതായി ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story