Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസ്​...

പൊലീസ്​ ക്വാർ​േട്ടഴ്​സ്​ ഭൂമി ക്ഷേത്രത്തിന്​: ആഭ്യന്തരവകുപ്പ്​ പ്രതിക്കൂട്ടിൽ

text_fields
bookmark_border
കോഴിക്കോട്: നഗരത്തിെല പൊലീസ് ക്വാർേട്ടഴ്സി​െൻറ ഭൂമി മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന് കൈമാറുന്നതുവരെയുള്ള നീക്കങ്ങൾ നടന്നതിൽ ആഭ്യന്തരവകുപ്പിന് വീഴ്ച. സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ സമയബന്ധിതമായി നടപടി കൈക്കൊള്ളാത്തതാണ് സേനയിൽ ചർച്ചയാവുന്നത്. സംഭവം പൊലീസിനാകെ നാണക്കേടുണ്ടാക്കുന്ന തരത്തിലേക്ക് എത്തിയതോടെ ഭൂമി കൈമാറ്റ നടപടികൾ മരവിപ്പിച്ചിട്ടുണ്ട്. ജില്ലയുടെ ചുമതലകൂടി വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥൻ ക്ഷേത്രകാര്യത്തിൽ അമിത താൽപര്യം പ്രകടിപ്പിക്കുകയും സ്വർണപ്രശ്നം നടത്തി പുതിയ ക്ഷേത്രം നിർമിക്കുകയും ചെയ്തപ്പോൾ സ്പെഷൽ ബ്രാഞ്ച് വിഷയം ഇൻറലിജൻസ് മേധാവി ബി. മുഹമ്മദ് യാസീ​െൻറ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സദാസമയവും മതചിഹ്നമായ ചുവന്ന ചരട് കൈയിൽ ധരിക്കുന്ന ഉന്നത ഉദ്യോഗസ്ഥ​െൻറ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ആർഭാടപൂർവം പ്രതിഷ്ഠയും ലക്ഷം ദീപ സമർപ്പണവും നടന്നിരുന്നു. ഇതിനുള്ള പണപ്പിരിവിന് 50 രൂപയുടെ രസീത് ബുക്കടിച്ച് രണ്ട് പൊലീസുകാർ ഡിപ്പാർട്ട്മ​െൻറ് വാഹനത്തിൽ എല്ലാ സ്റ്റേഷനിലും എത്തിക്കുകയും ചെയ്തു. ഇത് വിവാദമായതടക്കമുള്ള കാര്യങ്ങളും റിപ്പോർട്ടിലുണ്ട്. മാത്രമല്ല, പൊലീസ് ക്ഷേത്രത്തി​െൻറ നടത്തിപ്പുകാരാവുന്നത് സേനയിൽ ചേരിതിരിവുണ്ടാക്കുമെന്നതിനാൽ ക്ഷേത്ര ഭൂമിയും അതിലെ സ്ഥാവര ജംഗമ വസ്തുവഹകളും അളന്നും എണ്ണിയും തിട്ടപ്പെടുത്തി മലബാർ ദേവസ്വം ബോർഡിന് കൈമാറുന്നത് നന്നാവുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രത്തിലെ വിവിധ പ്രവൃത്തികൾക്ക് എ.ആർ ക്യാമ്പിലെ 12 പൊലീസുകാരെ വരെ നിയോഗിച്ചു. രണ്ട് പൊലീസുകാർക്ക് ക്ഷേത്ര നടത്തിപ്പ് ഡ്യൂട്ടിയായി നൽകി. മൂന്ന് പൊലീസുകാർ ക്ഷേത്രത്തിന് രാവും പകലും മാറിമാറി കാവലിരിക്കുന്നു എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മാത്രമല്ല സിറ്റിയിലെ 2000ത്തോളവും റൂറലിലെ 1300 ഒാളവും ഉൾപ്പെടെ 3300 പൊലീസുകാരിൽനിന്ന് മാസത്തിൽ 20 രൂപ വീതം ക്ഷേത്രത്തിനായി പിരിക്കുന്നു. ഇങ്ങെന മാസം 66,000വും വർഷം 7,92,000 രൂപയും ക്ഷേത്രത്തിന് സേനാംഗങ്ങൾ നൽകുന്നതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ക്ഷേത്ര വിശ്വാസികളല്ലാത്ത ഇതര മതസ്ഥരുടെ ശമ്പളത്തിൽനിന്നുപോലും െടമ്പിൾ ഫണ്ട് പിരിക്കുന്നത് സേനക്കിടയിൽ അമർഷത്തിനിടയാക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ ക്ഷേത്രത്തി​െൻറ നടത്തിപ്പും ചടങ്ങുകളുമായി ബന്ധപ്പെട്ട ഒാഡിറ്റ് റിപ്പോർട്ട് നൽകാൻ പൊലീസ് ആസ്ഥാനത്തുനിന്നു ആവശ്യപ്പെട്ടു. ഇതോടെ പണപ്പിരിവും ചെലവുമായി ബന്ധപ്പെട്ട കണക്കുകളൊന്നും സൂക്ഷിക്കുന്നില്ലെന്നാണ് പുറത്തുവന്നത്. അവസാനം 'തട്ടിക്കൂട്ടിയ' ഒാഡിറ്റ് റിപ്പോർട്ടാണ് തിരുവനന്തപുരത്തേക്ക് അയച്ചത് എന്നാണ് സേനയിലെതന്നെ ചിലർ പറയുന്നത്. ഭൂമി കൈമാറ്റം മരവിപ്പിച്ചു മുഖ്യമന്ത്രിയുടെ ഒാഫിസ് റിപ്പോർട്ട് തേടി കോഴിക്കോട്: പൊലീസ് ക്വാർേട്ടഴ്സി​െൻറ ഭൂമി ക്ഷേത്രത്തിന് കൈമാറി മതിൽ നിർമിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ഭൂമി കൈമാറ്റം സംബന്ധിച്ച് 'മാധ്യമം' വ്യാഴാഴ്ച വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് മതിൽ നിർമാണം ഉൾപ്പെടെ നിർത്തിവെച്ചത്. പൊലീസിലെതന്നെ ചിലർ നേരിട്ട് വിവരമറിയിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഒാഫിസ് ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തേടിയതായാണ് സൂചന. പാവമണി റോഡിലെ പൊലീസ് ക്വാർേട്ടഴ്സി​െൻറ ഭൂമിയാണ് മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന് കൈമാറാനിരുന്നത്. ഇതിനായി ക്വാർേട്ടഴ്സിനും ക്ഷേത്രത്തിനും ഇടയിലുള്ള മതിൽ നേരത്തെ പൊളിച്ചു നീക്കുകയും ക്വാർേട്ടഴ്സിനോട് ചേർന്ന് പുതിയ മതിൽ നിർമിക്കാൻ ചാലുകീറുകയും ചെയ്തിരുന്നു. ക്വാർേട്ടഴ്സി​െൻറ സെപ്റ്റിക് ടാങ്കിന് മുകളിലൂടെയാണ് ചാലുകീറിയത്. സർക്കാർ ഭൂമി ക്ഷേത്രത്തിന് കൈമാറുന്നത് സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ക്വാർേട്ടഴ്സി​െൻറ സ്ഥലം ഒരു മീറ്റർ വീതിയിലും ഏതാണ്ട് 25 മീറ്ററോളം നീളത്തിലുമാണ് ക്ഷേത്രത്തിന് കൈമാറുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story