Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവയിൽ എസ്.എൻ.ഡി.പി...

ആലുവയിൽ എസ്.എൻ.ഡി.പി ശാഖകളിൽ മഹാസമാധി ദിനാചരണം

text_fields
bookmark_border
മഹാസമാധി ദിനാചരണം ആലുവ: ശ്രീനാരായണ ഗുരുവി​െൻറ 90-ാം മഹാസമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം ആലുവ യൂനിയന് കീഴിലെ മുഴുവൻ ശാഖകളിലും വിവിധ പരിപാടികളോടെ നടന്നു. ഗുരുമണ്ഡപങ്ങളിൽ രാവിലെ മുതൽ പൂജകളും ഉപവാസവും പ്രാർഥനയും നടന്നു. എടയപ്പുറം ശാഖയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. മഹാസമാധി പൂജക്ക് ക്ഷേത്രം മേൽശാന്തി പ്രത്യുക്ഷ് നായരമ്പലം മുഖ്യകാർമികത്വം വഹിച്ചു. ശാഖ പ്രസിഡൻറ് സി.ഡി. സലിലൻ, സെക്രട്ടറി സുവിക് കൃഷ്ണൻ, വൈസ് പ്രസിഡൻറ് സി.ഇ. ഗോപാലൻ, ദേവസ്വം മാനേജർ അഭിലാഷ് ഹരിഹരൻ എന്നിവർ നേതൃത്വം നൽകി. എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖയിൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മ​െൻറ് യൂനിയൻ കൺവീനർ സജീവൻ ഇടച്ചിറ, ശാഖ പ്രസിഡൻറ് ശ്രീനി പന്താലക്കൽ, സെക്രട്ടറി സനൂഷ് സാജുലാൽ എന്നിവർ സംസാരിച്ചു. ക്ഷേത്രം മേൽശാന്തി പ്രമോദ് സുബ്രഹ്മണ്യം പൂജ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. പട്ടേരിപ്പുറം ശാഖയിൽ യൂനിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം കെ.കെ. മോഹനൻ സമാധി സന്ദേശം നൽകി. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം പി.ആർ. നിർമൽകുമാർ, പ്രസിഡൻറ് പി.വി. രാധാകൃഷ്ണൻ, സെക്രട്ടറി ഐ. ഉണ്ണികൃഷ്ണൻ, സനകൻ, അംബിക, ഷീല സുകുമാരൻ, പി.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. Caption:EA S.N.D.Pപട്ടേരിപ്പുറം ശാഖയിൽ സംഘടിപ്പിച്ച ഗുരു സമാധി ദിനാചരണത്തിൽ യൂനിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം കെ.കെ. മോഹനൻ സമാധി സന്ദേശം നൽകുന്നു
Show Full Article
TAGS:LOCAL NEWS 
Next Story