Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനങ്ങളോട്​ ബാധ്യത...

ജനങ്ങളോട്​ ബാധ്യത വീട്ടുന്നതിൽ പരാജയമെന്ന്​ ടി.ഡി.പി എം.പി ദിവാകർ റെഡ്ഡി രാജിവെച്ചു

text_fields
bookmark_border
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെെട്ടന്നു പറഞ്ഞ് ആന്ധ്രയിലെ അനന്തപുർ പാർലമ​െൻറ് മണ്ഡലത്തിൽനിന്നുള്ള തെലുഗു ദേശം പാർട്ടി അംഗം ദിവാകർ റെഡ്ഡി രാജിവെച്ചു. വിമാന ജീവനക്കാരോട് മോശം പെരുമാറ്റത്തിന് അടുത്തിടെ ആഭ്യന്തര വിമാന യാത്രവിലക്ക് നേരിട്ട് വിവാദമൊടുങ്ങും മുെമ്പയാണ് നാടകീയമായി മാധ്യമ പ്രവർത്തകരെ വിളിച്ചുവരുത്തി ദിവാകർ റെഡ്ഡി രാജിപ്രഖ്യാപനം നടത്തിയത്. ബുധനാഴ്ച സ്പീക്കർക്ക് രാജിക്കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. 'സ്വന്തം നാടായ ടാഡിപത്രിയിൽ കുടിവെള്ളമെത്തിക്കുമെന്ന വാക്കു പാലിക്കാനായില്ലെങ്കിൽ പിന്നെ എന്തു പ്രയോജനമാണ് ഇൗ പദവിക്ക്. ത​െൻറ മണ്ഡലത്തി​െൻറ വികസനത്തിന് ചിലർ തടസ്സം നിൽക്കുന്നതായും പദവി ഒഴിഞ്ഞാലും തെലുഗുദേശം പാർട്ടി വിടില്ലെന്നും റെഡ്ഡി പറഞ്ഞു. വിശാഖപട്ടണം വിമാനത്താവളത്തിൽ ഇൻഡിഗോ വിമാന ജീവനക്കാരോട് മോശം പെരുമാറ്റത്തിനാണ് ആഭ്യന്തര വിമാന യാത്രക്ക് വിലക്കു വീണത്. വിലക്കു പിന്നീട് നീക്കിയെങ്കിലും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു ഉൾപെടെ നേതാക്കൾ ഇതിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story