Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവുമായി രണ്ടുപേർ...

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പെരുമ്പാവൂർ: വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് കഞ്ചാവുമായി രണ്ടുപേരെ പെരുമ്പാവൂർ എക്സൈസ് പിടികൂടി. പുല്ലുവഴി, കാഞ്ഞിരക്കാട് എന്നീ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ ഓടക്കാലി സ്വദേശി പെരുമ്പാപുറത്ത് വീട്ടിൽ വിനോദ് (33), കാഞ്ഞിരക്കാട് കളപ്പുരക്കൽ വീട്ടിൽ അഷറഫ് (62) എന്നിവർ പിടിയിലായത്. അഷറഫി​െൻറ കൂടെയുണ്ടായിരുന്ന സാദിഖ് എന്നയാൾ ഓടി രക്ഷപ്പെട്ടു. വിനോദി​െൻറ പക്കൽനിന്ന് നാലുപൊതി കഞ്ചാവും അഷറഫി​െൻറ പക്കൽനിന്ന് 25 പൊതി കഞ്ചാവും കണ്ടെടുത്തു. അഷറഫ് കഞ്ചാവ് കടത്തിയ ഇരുചക്ര വാഹനവും കണ്ടെടുത്തു. ഇയാൾ കുറച്ചുനാളുകളായി എക്സൈസി​െൻറ രഹസ്യ നിരീക്ഷണത്തിലായിരുന്നു. പ്രതിക്കെതിരെ പത്തോളം കഞ്ചാവുകേസ് നിലവിലുണ്ട്. തമിഴ്നാട്ടിൽനിന്ന് ശരീരത്തി​െൻറ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് െവച്ചുകെട്ടി നാട്ടിലെത്തിച്ച് വിവിധ ഇരുചക്ര വാഹനങ്ങളിൽ കറങ്ങി നടന്ന് വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ വിൽപന നടത്തുകയായിരുന്നു ഇയാളുടെ പതിവ്. പ്രതികളെ കുറുപ്പംപടി, പെരുമ്പാവൂർ കോടതികളിൽ ഹാജരാക്കി. എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എ. മാർട്ടിൻ, സി.കെ. സൈഫുദ്ദീൻ, പ്രിവൻറിവ് ഓഫിസർമാരായ കെ.ടി. സാജു, പി.കെ. ബാലകൃഷ്ണൻ നായർ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എൽ. ഗോപാലകൃഷ്ണൻ, കെ.എ. അനൂപ്, പി.ആർ. അനുരാജ്, എം.എം. കുഞ്ഞുമുഹമ്മദ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story