Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസീബ്രലൈനിലൂടെ റോഡ്​...

സീബ്രലൈനിലൂടെ റോഡ്​ മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച്​ പരിക്ക്​

text_fields
bookmark_border
നെട്ടൂർ: സീബ്രലൈനിലൂടെ റോഡ് മുറിച്ചുകടന്നയാൾക്ക് വാഹനമിടിച്ച് പരിക്കേറ്റു. നെട്ടൂർ ഇടക്കാട്ടിൽ ഉണ്ണി മേനോനാണ് (ശശീന്ദ്രൻ -70) തലക്കും കാലിനും ആഴത്തിൽ മുറിവേറ്റത്. ബുധനാഴ്ച രാവിലെ 9.30ഓടെ നെട്ടൂർ--കുണ്ടന്നൂർ പാലത്തിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ തേവര ഭാഗത്തുനിന്നു വന്ന ബൈക്കാണ് ഇടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികനായ ഒ.ഇ.എൻ ജീവനക്കാരനും ചെറായി സ്വദേശിയുമായ യുവാവിനും പരിക്കേറ്റു. ഇരുവെരയും വൈറ്റില വെൽകെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിൽ റോഡ് മുറിച്ചുകടക്കുമ്പോൾ അപകടങ്ങൾ പതിവായതായി നാട്ടുകാർ പരാതിപ്പെട്ടു. നെട്ടൂരിൽനിന്നുള്ള യാത്രക്കാർ ചവിട്ടുപടിയിലൂടെ പാലത്തിന് മുകളിലെത്തിയശേഷം ബസ് കയറാനും മറ്റും മറുഭാഗത്തേക്ക് റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടങ്ങൾ ഏറെയും. പാലത്തി​െൻറ മറുഭാഗത്തും ചവിട്ടുപടി നിർമിച്ചാൽ അപകടം ഒഴിവാക്കാനാകും. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാർ നഗരസഭക്കും മറ്റ് അധികൃതർക്കും നേരേത്ത നിവേദനം നൽകിയിട്ടുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story