Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡിൽ മാലിന്യം തള്ളിയ...

റോഡിൽ മാലിന്യം തള്ളിയ ഇതരസംസ്ഥാനക്കാർക്കെതിരെ പൊലീസ് കേ​െസടുത്തു

text_fields
bookmark_border
പള്ളുരുത്തി: പള്ളുരുത്തി ആനന്ദ് വാട്ടർ മീറ്റർ കമ്പനിക്കുസമീപത്തെ റോഡരികിൽ മാലിന്യം തള്ളിയ ഏഴ് ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ പള്ളുരുത്തി പൊലീസ് കേസെടുത്തു. പശ്ചിമബംഗാൾ സ്വദേശികളായ ദിലീപ് പോർ (35), ഉത്തൻ ബർമൻ (32), സുവാജിത് സോറൻ (18), സഞ്ജയ് ചൗധരി (28), സുജാൽ മജ്മദർ (25), വൈദ്യ പോറി (26), ബിഹാർ സ്വദേശി അമിത് കുമാർ (43) എന്നിവർക്കെതിരെയാണ് കേസെടുത്തത്. പള്ളുരുത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോഴിക്കടയിലെ ജീവനക്കാരാണിവർ. നാലുവലിയ ചാക്കുകളിലായി കൊണ്ടുവന്ന അറവുമാലിന്യമാണ് ഇവിടെ തള്ളിയത്. കൂട്ടത്തോടെ വന്ന് മാലിന്യം തള്ളിയ ഇവരെ നാട്ടുകാർ കൈയോടെ പിടികൂടുകയായിരുന്നു. പിന്നീട് പൊലീസിനെ വിളിച്ച് ഇവരെ കൈമാറി. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. സ്റ്റേഷനിലെത്തിച്ച പ്രതികളെ രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് വിട്ടയെച്ചങ്കിലും നാട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ബുധനാഴ്ച സ്റ്റേഷനിൽ വിളിച്ചുവരുത്തി കേസെടുക്കുകയായിരുന്നു. 10,000 രൂപ വരെ പിഴ ചുമത്താവുന്ന കേസാണിതെന്ന് പൊലീസ് പറഞ്ഞു. പള്ളുരുത്തിയിലെ വിവിധയിടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ ഉറക്കമിളച്ച് കാവലിരിക്കുന്നതിനിടെയാണ് ഇതര സംസ്ഥാനക്കാർ കൈയോടെ പിടിയിലാകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story