Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവരാത്രി...

നവരാത്രി ആഘോഷത്തിനൊരുങ്ങി കൊച്ചിയിലെ ഉത്തരേന്ത്യൻ സമൂഹം

text_fields
bookmark_border
പള്ളുരുത്തി: കൊച്ചിയിലെ ഉത്തരേന്ത്യൻ സമൂഹം നവരാത്രി ആഘോഷ ഒരുക്കത്തിൽ. വടക്കേ ഇന്ത്യക്കാർ ഏറെ തിങ്ങിവസിക്കുന്ന രാമേശ്വരം മഹാവീർ എൻക്ലേവിനുസമീപത്തെ കടകളിൽ ആഘോഷത്തിനുവേണ്ട പൂജാദ്രവ്യങ്ങൾ, ദുപ്പട്ടകൾ, െചരാതുകൾ, വിഗ്രഹങ്ങൾ എന്നിവയുടെ വിപണി സജീവമായി. മുംബൈയിൽനിന്നാണ് ഇവ എത്തിച്ചത്. മഹാനവമി ദിനത്തിൽ കന്യകകൾക്ക് സമ്മാനിക്കുന്നതിനുള്ള 100 മുതൽ 2000 രൂപ വരെ വില വരുന്ന ഉടയാടകൾ ബംഗളൂരുവിൽനിന്നാണ് കൊണ്ടുവന്നത്. ഗുജറാത്തികളും മഹാരാഷ്ട്രക്കാരും വസിക്കുന്ന പാലസ് റോഡിലും ആകർഷകങ്ങളായ ഉൽപന്നങ്ങൾ വിൽപനക്കുണ്ട്. ഒമ്പത് ദിവസവും ദാണ്ഡിയ നൃത്തവും രാമേശ്വരത്ത് സംഘടിപ്പിക്കും. യാത്രക്ക് സ്വീകരണം നൽകും കൊച്ചി: പശ്ചിമഘട്ട രക്ഷായാത്രക്ക് വ്യാഴാഴ്ച വൈകീട്ട് നാലിന് ദേശീയപാത 17 സംയുക്ത സമരസമിതി ചേരാനല്ലൂർ മഞ്ഞുമ്മൽ കവലയിൽ സ്വീകരണം നൽകും. ദേശീയപാത വികസനത്തി​െൻറ മറവിൽ ഒരിക്കൽ കുടിയിറക്കിയവരെ 45 മീറ്റർ ബി.ഒ.ടി ടോൾ മാനദണ്ഡത്തി​െൻറ പേരിൽ വീണ്ടും കുടിയിറക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരസമിതി പ്രഖ്യാപിച്ച പ്രക്ഷോഭ പരമ്പരയുടെ ഭാഗമായി നടത്തുന്ന ജനജാഗ്രത സദസ്സിലാണ് സ്വീകരണം നൽകുന്നത്. ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story