Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലവെള്ളപ്പാച്ചിലിൽ...

മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ മത്സ്യക്കൂട് തിരിച്ചുകിട്ടി

text_fields
bookmark_border
മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ മത്സ്യക്കൂട് തിരിച്ചുകിട്ടി ആലുവ: മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയ മത്സ്യക്കൂട് തിരിച്ചുകിട്ടി. ആലുവ ജലശുചീകരണ ശാലയുടെ പമ്പ് ഹൗസിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. വിദ്യാർഥികൾ പെരിയാറിൽ സ്ഥാപിച്ച മത്സ്യക്കൂടാണ് തിങ്കളാഴ്ച പുലർച്ചെയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയത്. പെരിയാറിൽ കുട്ടമശ്ശേരി ചൊവ്വര കടവിന് സമീപം അഞ്ച് വിദ്യാർഥികളാണ് കൂട് സ്ഥാപിച്ചത്. ഗിഫ്റ്റ് തിലോപ്പിയ, കളാഞ്ചി എന്നീ മത്സ്യങ്ങളാണ് നിക്ഷേപിച്ചിരുന്നത്. വിദ്യാർഥികൾ സുഹൃത്തുക്കളോടൊപ്പം മാഞ്ഞാലി, പാതാളം ഭാഗങ്ങളിൽ പുഴയിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുൻ കൗൺസിലർ ആനന്ദ് ജോർജാണ് കൂട് പുഴയിൽ കണ്ടെത്തിയത്. പുഴയോരത്തെ പുൽകാടുകളിലും ചളിയിലും കുടുങ്ങി കിടക്കുകയായിരുന്നു. തിങ്കളാഴ്ച ജലനിരപ്പ് കൂടുതലായതിനാലാണ് ഇത് ശ്രദ്ധയിൽപ്പെടാതെ പോയത്. ക്യാപ്ഷൻ ea56 darusalam പെരിയാറിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ മത്സ്യക്കൂട് കണ്ടെത്തിയപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story