Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപോലീസ് ഉന്നത...

പോലീസ് ഉന്നത പ്രതിനിധികളില്ലാത്തതിനാൽ യോഗം മാറ്റിവെച്ചു

text_fields
bookmark_border
ആലുവയിലെ ഗതാഗതക്കുരുക്ക്; ഉന്നത പൊലീസ് പ്രതിനിധികൾ എത്തിയില്ല; യോഗം മാറ്റി അടുത്ത യോഗം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ആലുവ: നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് കൂടിയ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തില്‍ പൊലീസ് പ്രതിനിധികൾ ഇല്ലാത്തതിനെ തുടർന്ന് മാറ്റിവെച്ചു. ഗതാഗത പരിഷ്‌കാരം നടപ്പാക്കുന്ന അവസാനഘട്ട ചര്‍ച്ചയിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീണ്ടും ചര്‍ച്ച നടത്താൻ തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് ആലുവ പാലസില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നത്. ട്രാഫിക്, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, കലക്ടറുടെ പ്രതിനിധികള്‍, നഗരസഭ പ്രതിനിധികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. ജനപ്രതിനിധിയായി അന്‍വര്‍സാദത്ത് എം.എല്‍.എ പങ്കെടുത്തു. പൊലീസ് പ്രതിനിധിയായി എ.എസ്.ഐയെ മാത്രമാണ് അയച്ചത്. റൂറല്‍ എസ്.പി, ഡി.വൈ.എസ്.പി, സി.ഐ എന്നീ ഉദ്യോഗസ്ഥരുടെ പ്രതിനിധികളാണ് പെങ്കടുക്കാതിരുന്നത്. നഗരത്തില്‍ ഗതാഗതകുരുക്ക് വർധിച്ചതോടെ എം.എല്‍.എ ജനങ്ങളില്‍ നിന്ന് നേരേത്ത അഭിപ്രായം തേടിയിരുന്നു. ആഗസ്റ്റ് 30ന് സ്മാര്‍ട്ട് ആലുവ എന്ന പേരിൽ യോഗം ചേരുകയും നിരവധി നിർദേശങ്ങൾ പങ്കെടുത്തവര്‍ എം.എല്‍.എക്കും ഉദ്യോഗസ്ഥര്‍ക്കും നൽകി. ഇതി​െൻറ തുടര്‍ച്ചയായി ദേശീയപാത അധികൃതര്‍ കഴിഞ്ഞ ആഴ്ച നഗരം സന്ദര്‍ശിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയു ചെയ്തിരുന്നു. അവസാന ചര്‍ച്ച നടത്തി പരിഷ്‌കാരം നടപ്പാക്കാനാണ് ചൊവ്വാഴ്ചത്തെ യോഗം തീരുമാനിച്ചിരുന്നത്. നഗരത്തിലെ ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് അംഗീകൃത ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയാണ്. കമ്മിറ്റിയുടേതല്ലാത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നത് അനുവദനീയമല്ല. മുമ്പ് നിരവധി ഗതാഗത പരിഷ്‌കാരങ്ങൾ റെഗുലേറ്ററി കമ്മിറ്റി നടപ്പാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ- സാമൂഹ്യ സംഘടനകള്‍ ഇതിരെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മാസങ്ങളായി ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നില്ല. ഇതിനിടെയാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളെ തുടർന്നാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നത്. ':
Show Full Article
TAGS:LOCAL NEWS 
Next Story