Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശമ്പളക്കുടിശ്ശിക:...

ശമ്പളക്കുടിശ്ശിക: ഫാക്​ടിലെ വിരമിച്ച ജീവനക്കാർ വീണ്ടും സമരത്തിലേക്ക്​

text_fields
bookmark_border
കൊച്ചി: ഫാക്ടിൽനിന്ന് വിരമിച്ച ജീവനക്കാർ ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് വീണ്ടും സമരത്തിലേക്ക്. 1997 ജനുവരി ഒന്ന് മുതൽ 2001 ജൂൺ 30 വരെയുള്ള ശമ്പളക്കുടിശ്ശികയാണ് ലഭിക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ശമ്പളക്കുടിശ്ശിക നിഷേധിച്ച മാനേജ്മ​െൻറ് 2010ൽ 2007 മുതൽ മുൻകാല പ്രാബല്യത്തോടെ വൻ ശമ്പളപരിഷ്കരണം നടപ്പാക്കിയിരുന്നു. ഇതിന് ശേഷം കുടിശ്ശിക നൽകാമെന്ന വാഗ്ദാനവും പാലിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫാക്ട് റിട്ടയേഴ്സ് എംപ്ലോയീസ് അസോസിയേഷൻ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകുകയും പ്രതിഷേധ മാർച്ചും സത്യഗ്രഹങ്ങളും നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ശമ്പളക്കുടിശ്ശിക നൽകണമെന്ന് 2016 മാർച്ച് 31ന് ഹൈകോടതി ഉത്തരവിെട്ടങ്കിലും മാനേജ്മ​െൻറ് ഇതിനെതിരെ അപ്പീൽ നൽകിയിരിക്കുകയാണ്. 60 വയസ്സുവരെ ജോലി ചെയ്യാൻ അർഹതയുള്ളവരെ കരാറിന് വിരുദ്ധമായി 58ാം വയസ്സിൽ പിരിച്ചുവിട്ട കേസിൽ ജീവനക്കാർക്ക് അനുകൂല ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും മാനേജ്മ​െൻറ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഫാക്ടി​െൻറ 700ഒാളം ഏക്കർ ഭൂമി വിൽക്കുന്നതിലൂടെ 2000 കോടിയിലധികം രൂപ ലഭിക്കുന്ന നിലവിലെ സാഹചര്യത്തിലെങ്കിലും ശമ്പളക്കുടിശ്ശിക വിതരണം ചെയ്യണമെന്നാണ് ആവശ്യം. ഇൗ മാസം 22ന് ഫാക്ട് ഒാഹരി ഉടമകളുടെ വാർഷിക പൊതുയോഗം നടക്കുന്ന ഉദ്യോഗമണ്ഡൽ ക്ലബിലേക്ക് ഫാക്ട് പടിക്കൽനിന്ന് അസോസിയേഷ​െൻറ നേതൃത്വത്തിൽ ശ്രദ്ധക്ഷണിക്കൽ മാർച്ചും തുടർന്ന് ക്ലബിന് മുന്നിൽ സത്യഗ്രഹവും നടത്തും. രാഷ്ട്രീയ--ട്രേഡ് യൂനിയൻ നേതാക്കൾ സംസാരിക്കും. വിരമിച്ച ജീവനക്കാരും മരണമടഞ്ഞ ജീവനക്കാരുടെ വിധവകളും പെങ്കടുക്കുമെന്ന് പ്രസിഡൻറ് കെ.സി. മാത്യുവും ജനറൽ സെക്രട്ടറി ദേവസിക്കുട്ടി പടയാട്ടിലും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story