Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല കൺവെൻഷൻ

ജില്ല കൺവെൻഷൻ

text_fields
bookmark_border
കൊച്ചി: പുതുക്കിയ മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത വാഹന ഉടമ- തൊഴിലാളി സംഘടന ഒക്ടോബർ 20ന് കൊച്ചിയിൽ നടത്തുന്ന ദേശീയ പ്രക്ഷോഭ സമര പ്രഖ്യാപന സംസ്ഥാന കൺവെൻഷന് മുന്നോടിയായി ജില്ല സംയുക്ത സമരസമിതി നേതൃതല കൺവെൻഷൻ നടത്തി. സി.ഐ.ടി.യു ദേശീയ വർക്കിങ് കമ്മിറ്റി അംഗം സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. കേരള ബസ് ഉടമാ സംഘം സംസ്ഥാന പ്രസിഡൻറ് എം.ബി. സത്യൻ അധ്യക്ഷത വഹിച്ചു. വിവിധ യൂനിയനുകളെ പ്രതിനിധീകരിച്ച് മനോജ് ഗോപി, കെ.എ. അലി അക്ബർ, എം.കെ. വിജയൻ, എം.എസ്. രാജു, മനോജ് പെരുംപിള്ളി, എം.എസ്. ഇബ്രാഹിം കുട്ടി, കെ.ടി. വിമലൻ, കുഞ്ഞുമോൻ, കെ.കെ. കലേശൻ, ടി.പി. ബൈജു, എൻ.ഇ. അഷറഫ്, കെ.പി. വിജയകുമാർ എന്നിവർ സംസാരിച്ചു. കളമശേരി ടൗൺ ഹാളിലാണ് ദേശീയ പ്രക്ഷോഭ സമര പ്രഖ്യാപന സംസ്ഥാനതല കൺവെൻഷൻ. നവീകരിച്ച മിനി കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു കൊച്ചി: എറണാകുളം ടൗൺ ഹാളിെല നവീകരിച്ച മിനി കോൺഫറൻസ് ഹാൾ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. മേയർ സൗമിനി ജയിൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, കൗൺസിലർമാരായ കെ.വി.പി. കൃഷ്ണകുമാർ, പി.എം. ഹാരിസ്, ഗ്രേസി ജോസഫ്, ഷൈനി മാത്യു, വി.കെ. മിനിമോൾ, കെ.ജെ ആൻറണി എന്നിവർ പങ്കെടുത്തു. ആധുനിക സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1.20 കോടി മുടക്കിയാണ് ഹാൾ നവീകരിച്ചത്. ഗ്രൗണ്ട് േഫ്ലാറിലെ ഡൈനിങ് ഹാൾ നവീകരണത്തിനായി 25 ലക്ഷം രൂപ ഈ വർഷം പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story