Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാത ഇരട്ടിപ്പിക്കൽ:...

പാത ഇരട്ടിപ്പിക്കൽ: അമ്പലപ്പുഴ​ വഴി ട്രെയിൻ റദ്ദാക്കി

text_fields
bookmark_border
കൊച്ചി: അമ്പലപ്പുഴയിൽ റെയിൽവേ പാതയിരട്ടിപ്പിക്കൽ നടക്കുന്നതിനാൽ 22വരെ ഇതുവഴി ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ട്. ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു (നമ്പർ 66302), കോട്ടയംവഴിയുള്ള എറണാകുളം- കൊല്ലം മെമു (66301) എന്നിവയാണ് പൂർണമായി റദ്ദാക്കിയത്. എറണാകുളം-കായംകുളം പാസഞ്ചർ (56381) ആലപ്പുഴയിൽ സർവിസ് അവസാനിപ്പിക്കും. കായംകുളം-എറണാകുളം പാസഞ്ചർ (56382) 55 മിനിറ്റ് വൈകി ആലപ്പുഴയിൽ നിന്നായിരിക്കും സർവിസ് തുടങ്ങുക. രാവിലെ 9.20ന് പുറപ്പെടേണ്ട കൊച്ചുവേളി-അമൃത്സർ എക്സ്പ്രസ് (12483) രണ്ട് മണിക്കൂറും 9.50ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ-ലോക്മാന്യ തിലക് നേത്രാവതി എക്സ്പ്രസ് (16346) ഒന്നര മണിക്കൂറും വൈകിയേ പുറപ്പെടൂ.
Show Full Article
TAGS:LOCAL NEWS 
Next Story