Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവില്ലേജ് ഓഫിസിലേക്ക്...

വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും

text_fields
bookmark_border
തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷ​െൻറ (ബി.കെ.എം.യു- എ.ഐ.ടി.യു.സി) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് നടമ- തെക്കുംഭാഗം വില്ലേജ് ഓഫിസിലേക്ക് ചൊവ്വാഴ്ച രാവിലെ മാർച്ച് നടത്തി. ശേഷം ധർണയും സംഘടിപ്പിച്ചു. സ്റ്റാച്യു ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് വില്ലേജ് ഓഫിസിന് മുന്നിൽ സമാപിച്ചു. ധർണ ബി.കെ.എം.യു ദേശീയ നിർവാഹക സമിതി അംഗം കുമ്പളം രാജപ്പൻ ഉദ്ഘാടനം ചെയ്തു. പി.വി. ചന്ദ്രബോസ്, ടി.എൻ. ദാസ്, എ.കെ. സജീവൻ, പി.വി. പ്രകാശൻ എന്നിവർ സംസാരിച്ചു. കർഷകത്തൊഴിലാളി പെൻഷൻ 3000 രൂപയാക്കുക, വീടും സ്ഥലവും ഇല്ലാത്തവർക്ക് വീടും സ്ഥലവും നൽകുക, ദലിത്പീഡനം അവസാനിപ്പിക്കുക, ക്ഷേമനിധിക്ക് 300 കോടി അനുവദിക്കുക, തൊഴിലുറപ്പ് ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
Show Full Article
TAGS:LOCAL NEWS 
Next Story