Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്യനയത്തിനെതിരെ...

മദ്യനയത്തിനെതിരെ വായ്മൂടികെട്ടി നിൽപുസമരം

text_fields
bookmark_border
കൊച്ചി: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമതിയുടെയും ആഭിമുഖ്യത്തിൽ ബുധനാഴ്ച അങ്കമാലി ടൗണിൽ വായ് മൂടിക്കെട്ടി നിൽപുസമരം നടത്തുമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോൾ അറിയിച്ചു. സർക്കാരി​െൻറ ജനവിരുദ്ധ മദ്യനയത്തിനെതിരെയുള്ള സമരപരിപാടികളുടെ മൂന്നാംഘട്ടമായാണ് സമരം. അങ്കമാലി ടൗൺ കപ്പേളയ്ക്കു മുന്നിൽ ബുധനാഴ്ച വൈകുന്നേരം മൂന്നു മുതൽ അഞ്ചുവരെയാണ് സമരം. മുൻ എം.എൽ.എ ടി. എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും. കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. സമരപരിപാടികളുടെ നാലാംഘട്ടമായി 26 ന് തിരുവനന്തപുരം സെക്ര േട്ടറിയറ്റിനു മുൻപിൽ മത--സാംസ്കാരിക-രാഷ്ട്രീയ നേതാക്കളുടെ സംഗമവും അഞ്ചാംഘട്ടമായി ഒക്ടോബർ 17 ന് സെക്രേട്ടറിയറ്റ് ധർണയും നടത്തുമെന്ന് അഡ്വ. ചാർളിപോൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story