Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുമ്പളങ്ങി ഗവ. യു.പി...

കുമ്പളങ്ങി ഗവ. യു.പി സ്കൂൾ ഹൈടെക്ക്

text_fields
bookmark_border
പള്ളുരുത്തി: വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തി​െൻറ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 14 സ്കൂളുകളിൽ ഒന്നായ കുമ്പളങ്ങി യു.പി സ്കൂൾ ഹൈടെക്കായി. സ്കൂളിലെ കമ്പ്യൂട്ടർ ലാബി​െൻറയും പ്രൊജക്ടർ റൂമി​െൻറയും ഉദ്ഘാടനം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻറ് മാർട്ടിൻ ആൻറണി അധ്യക്ഷത വഹിച്ചു .കെ.കെ. സുരേഷ് ബാബു, നെൽസൻ കോച്ചേരി, മാർഗ്രറ്റ് ലോറൻസ്, എൻ.എസ്. സുബീഷ്, ഷീല സേവ്യർ, സജീവ് ആൻറണി , കെ.എ. വഹീദ, പി.ജി. രജനി, ജെയ്സൺ ടി. ജോസ്, ടി.പി. ജോർജ്ജ്‌, ജയദേവൻ, നിജ സുനിൽ എന്നിവർ സംസാരിച്ചു. മത്സ്യബന്ധന യാനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവ്; മേഖലയിൽ ആശങ്ക മട്ടാഞ്ചേരി: മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽ പെടുന്നത് തുടർക്കഥയായതോടെ മേഖലയിൽ ആശങ്ക. കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് യാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച കടല്‍ തിട്ടയിലിടിച്ച് ഗോകുല്‍ദായെന്ന ബോട്ട് പലക തകര്‍ന്ന് മുങ്ങി. അഴിമുഖത്ത് ബോട്ട് മുങ്ങിയത് മൂലം കൊച്ചി തുറമുഖത്തേക്കും വല്ലാര്‍പാടത്തേക്കും കപ്പലുകള്‍ക്ക് വരാന്‍ കഴിയാത്ത അവസ്ഥയാണ്. കപ്പൽ ചാലിൽ തുറമുഖത്തേക്കുള്ള പ്രവേശന കവാടത്തിലാണ് ബോട്ട് മുങ്ങിയത്. വല്ലാർപാടം ടെർമിനലിലേക്ക് മദർ ഷിപ്പുകൾ വരെ കടന്നുവരാൻ പാകത്തിലാണ് ആഴം ഒരുക്കിയിരിക്കുന്നത്. ആഴം നിലനിർത്താൻ ദിവസവും ഡ്രഡ്ജിങ്ങും നടത്തുന്നുണ്ട്. ഇതിനിടയിലാണ് കപ്പൽപാതയിൽ ബോട്ട് മുങ്ങിയത്. ചൊവാഴ്ച അഴിമുഖത്ത് നീതിമാന്‍ എന്ന ബോട്ട് കെട്ടി വലിച്ചുകൊണ്ടുവരവെ മുങ്ങി താഴ്ന്നതും, ചാവക്കാട് കടലില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടതും മത്സ്യതൊഴിലാളികളെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. കൊച്ചി അഴിമുഖത്തിലൂടെ പോകുന്ന യാനങ്ങള്‍ പോര്‍ട്ടി‍​െൻറ അനുമതി വാങ്ങണമെന്നാണ് ചട്ടം. എന്നാല്‍ പലതും അനുമതിയില്ലാതെയാണ് കടന്നു പോകുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പലപ്പോഴും യാനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും ഇവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story