Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചികിത്സക്കെത്തിയ...

ചികിത്സക്കെത്തിയ ബാലികക്ക് എച്ച്.ഐ.വി ബാധ: അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ചികിത്സക്കെത്തിയ ബാലികക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ച സംഭവത്തിൽ വിദഗ്ധസംഘവും റീജ്യനൽ കാൻസർ സ​െൻറർ അധികൃതരും ആരോഗ്യവകുപ്പിന് അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിച്ചു. ജോയൻറ് ഡി.എം.ഐയുടെ നേതൃത്വത്തിലെ വിദഗ്ധസംഘത്തി​െൻറ റിപ്പോർട്ടും ആർ.സി.സി ഡയറക്ടർ ഡോ. പോൾ സെബാസ്റ്റ്യ‍​െൻറ നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ടുമാണ് ചൊവ്വാഴ്ച ആരോഗ്യവകുപ്പിന് ലഭിച്ചത്. അതീവ രഹസ്യസ്വഭാവത്തോടെ തയാറാക്കിയ റിപ്പോർട്ടുകൾ അന്വേഷണസംഘമോ ആർ.സി.സിയോ ആരോഗ്യവകുപ്പോ പുറത്തുവിട്ടിട്ടില്ല. ആർ.സി.സിയിലെ രക്തബാങ്കിൽനിന്നാണ് കുട്ടിക്ക് എച്ച്.ഐ.വി ബാധ ഉണ്ടായതെന്ന രക്ഷിതാക്കളുടെ പരാതിയെ പൂർണമായും അന്വേഷണസംഘങ്ങൾ തള്ളിക്കളഞ്ഞതായാണ് സൂചന. രക്ഷിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story