Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല ആസ്ഥാനത്തെ ഗതാഗത ...

ജില്ല ആസ്ഥാനത്തെ ഗതാഗത നിയന്ത്രണം: വിട്ടുവീഴ്ചക്കില്ലെന്ന് ബസുടമകള്‍

text_fields
bookmark_border
കാക്കനാട്: പൊലീസ് നടപ്പാക്കിയ ഗതാഗത പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ച് സ്വകാര്യബസുകള്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിച്ച് നടത്തുന്ന സമരം നാലാം ദിവസം പിന്നിട്ടിട്ടും പ്രശ്‌ന പരിഹാരമില്ല. സിറ്റി സര്‍വിസ് നടത്തുന്ന 75ഓളം സ്വകാര്യബസുകളുടെ പ്രതിഷേധത്തിൽ യാത്രക്കാരാണ് വലഞ്ഞത്. സിവില്‍ സ്റ്റേഷൻ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്ക് ജില്ല ആസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളിലും എത്തിയവർ സ്റ്റാന്‍ഡില്‍നിന്ന് നടക്കേണ്ടിവന്നു. സിഗ്‌നല്‍ ജങ്ഷനിലെ വാഹനക്കുരുക്ക് ഒഴിവാക്കാൻ ജില്ല പഞ്ചായത്തിന് മുന്നില്‍ യാത്രക്കാരെ കയറ്റാൻ കിടന്നിരുന്ന ബസുകൾ സ്റ്റാന്‍ഡിലേക്ക് മാറ്റിയതാണ് പ്രതിഷേധത്തിന് കാരണം. നഗരത്തില്‍ നിന്നെത്തുന്ന ബസുകള്‍ ജില്ല പഞ്ചായത്തിന് മുന്നില്‍ യാത്രക്കാരെ ഇറക്കി സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണമെന്നാണ് സിറ്റി ട്രാഫിക് പൊലീസി​െൻറ നിര്‍ദേശം. കിഴക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ജില്ല പഞ്ചായത്തിന് മുന്നിലൂടെ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വഴി തിരിച്ചുവിട്ടതിനെത്തുടര്‍ന്നുണ്ടായ വാഹനക്കുരുക്ക് ഒഴിവാക്കാനായിരുന്നു ഇത്തരമൊരു നിര്‍ദേശം. അതേസമയം, ജില്ല പഞ്ചായത്തിന് മുന്നില്‍നിന്ന് യാത്രക്കാരെ കയറ്റാൻ ഒരേസമയം മൂന്ന് ബസുകളുടെ പാര്‍ക്കിങ്ങിന് മുന്‍ കലക്ടര്‍ എം.ജി. രാജമാണിക്യം അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ബസുടമ സംഘടനകളുടെ വാദം. ഇക്കാര്യം പൊലീസ് അംഗീകരിക്കുന്നില്ല. യാത്രക്കാരെ കയറ്റിയിറക്കാനുള്ള സ്റ്റോപ് മാത്രമാണിതെന്നും നിര്‍ദേശം ലംഘിക്കുന്നവർക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നുമുള്ള നിലപാടിലാണ് പൊലീസ്.
Show Full Article
TAGS:LOCAL NEWS 
Next Story