Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനടുവൊടിച്ച്​ ...

നടുവൊടിച്ച്​ പെരുമ്പാവൂരിലെ റോഡുകൾ

text_fields
bookmark_border
പെരുമ്പാവൂർ: പെരുമ്പാവൂർ മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താത്തതിനാൽ വൻ കുഴികൾ രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാതായി. റോഡുകളുടെ അറ്റകുറ്റപ്പണിക്കും പുനർനിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് എം.എൽ.എ അവകാശപ്പെടുന്നുണ്ടെങ്കിലും നിർമാണം അനന്തമായി നീളുകയാണ്. പ്രധാന റോഡുകളായ എ.എം റോഡ്, പി.പി റോഡ്, എം.സി റോഡ് എന്നിവയുടെ അവസ്ഥ പരിതാപകരമാണ്. ഔഷധി ജങ്ഷനിൽ രൂപപ്പെട്ട കുഴിക്ക് കിണർവട്ടം വലുപ്പമായി. മണ്ണൂർ -പോഞ്ഞാശ്ശേരി റോഡിലൂടെയുള്ള സഞ്ചാരം ആളുകൾ പാതിവഴിയിൽ അവസാനിപ്പിക്കുകയാണ്. വെങ്ങോലയിൽനിന്നും പോഞ്ഞാശ്ശേരി വരെ എത്താനുള്ള യാത്ര ഏറെ ദുരിതപൂർണമാണ്. പി.പി റോഡിലെ വെങ്ങോല ജങ്ഷൻ മുതൽ ജയ് ഭാരത് കോളജ് വരെയുള്ള റോഡുകളിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. അല്ലപ്ര -വളയൻചിറങ്ങര, പുളിയാമ്പിള്ളി-- തോട്ടപ്പാടൻ, ഓണംകുളം- ഈട്ടിമറ്റം, അറക്കപ്പടി- -ചീനിക്കുഴി, പൂപ്പാനി -കൂവപ്പടി, തോട്ടുവ --നമ്പിള്ളി, പാണംകുഴി- -കുറിച്ചിലക്കോട് തുടങ്ങിയ റോഡുകളും തകർന്നു. മഴ പെയ്യുമ്പോൾ ബൈക്ക് യാത്രികർ കുഴികളിൽ വീണ് അപകടം പതിവാണ്. റോഡുകൾ തകർന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. പാലക്കാട്ടുതാഴത്തുനിന്ന് ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് സർക്കാർ ആശുപത്രി വരെ നീളും. ആംബുലൻസുകൾപോലും മണിക്കൂറുകളോളം കുരുക്കിൽപെടുന്ന സ്ഥിതിയാണ്. എന്നാൽ, റോഡുകളുടെ അറ്റകുറ്റപ്പണിക്കും പുനരുദ്ധാരണത്തിനും ഫണ്ട് ലഭിച്ചതായാണ് വിവരം. പല റോഡുകളുടെയും ജോലികൾക്ക് കാരാറാകുകയും ചെയ്തിട്ടുണ്ട്. മഴമൂലമാണ് പ്രവൃത്തികൾ ആരംഭിക്കാത്തതെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ വിശദീകരണം നൽകുന്നുണ്ടെങ്കിലും മഴ മാറിനിന്നപ്പോഴും അറ്റകുറ്റപ്പണി നടത്തിയില്ലെന്നതാണ് വസ്തുത. റോഡുകളുടെ നിർമാണത്തിന് പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നിട്ടുണ്ട്. യന്ത്രം ഉപയോഗിച്ച് മൂന്നുവർഷം വരെയെങ്കിലും ഈടുള്ള നിർമാണ പ്രവർത്തനങ്ങളേ പാടുള്ളൂ എന്നതാണ് പ്രധാന നിബന്ധന. മുമ്പ് കരാർ ഉറപ്പിച്ച ജോലികൾ ഈ നിബന്ധന പാലിച്ച് ചെയ്യുമ്പോൾ നഷ്ടമുണ്ടാകുമെന്നാണ് കരാറുകാരുടെ നിലപാട്. ജി.എസ്.ടി വന്നതും പഴയ കരാറിൽ ജോലികൾ ചെയ്യാൻ തടസ്സമായിട്ടുണ്ട്. അറ്റകുറ്റപ്പണി വൈകുന്നത് എം.എൽ.എയുടെ കെടുകാര്യസ്ഥതയാണെന്ന് ഇടതുപക്ഷവും ബാഹ്യ ഇടപെടലുകളാണ് തടസ്സമാകുന്നതെന്ന് യു.ഡി.എഫും ആരോപിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story