Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅങ്കമാലി ബൈപാസും കാലടി ...

അങ്കമാലി ബൈപാസും കാലടി പാലവും: റോജി എം.ജോണ്‍ എം.എല്‍.എ സത്യഗ്രഹത്തിനൊരുങ്ങുന്നു

text_fields
bookmark_border
അങ്കമാലി: നിയോജക മണ്ഡലത്തിലെ അങ്കമാലി ബൈപാസും കാലടി പാലവും യാഥാര്‍ഥ്യമാക്കുന്നതിനാവശ്യമായ നടപടി ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് റോജി എം.ജോണ്‍ എം.എല്‍.എ സത്യഗ്രഹത്തിനൊരുങ്ങുന്നു. അങ്കമാലിയിലെ വികസനത്തിന് രാഷ്ട്രീയ നിറം നല്‍കി തടസ്സം സൃഷ്്ടിക്കുകയും പ്രാദേശിക ഇടത് നേതൃത്വം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയുംചെയ്യുന്ന സാഹചര്യത്തിലാണ് സത്യഗ്രഹ സമരത്തിനൊരുങ്ങുന്നതെന്ന് റോജി എം.ജോണ്‍ എം.എല്‍.എ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദേശപ്രകാരം േമയ് 15 മുതല്‍ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മഴ പൂര്‍ണമായി മാറിയതിനുശേഷം അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയെന്നാണ് സര്‍ക്കാറി​െൻറ നിലപാട്. മുന്‍ കാലങ്ങളില്‍ മഴക്കാലത്തും താല്‍ക്കാലികമായി റോഡുകളില്‍ അറ്റകുറ്റപ്പണി നടത്താറുണ്ട്. എന്നാല്‍ ഇത്തവണ അത് അവഗണിച്ചിരിക്കുകയാണ്. അങ്കമാലി ബൈപാസി​െൻറ വിശദമായ പദ്ധതി രൂപരേഖ കിഫ്ബിക്ക് സമര്‍പ്പിച്ചെങ്കിലും പല തടസ്സവാദങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയാണെന്നും എം.എല്‍.എ കുറ്റപ്പെടുത്തി. അവഗണനകള്‍ക്കും രാഷ്്ട്രീയ പകപോക്കലിനുമെതിരെ 25നാണ് സത്യഗ്രഹം. മണ്ഡലത്തിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളും സത്യഗ്രഹത്തില്‍ പങ്കാളികളാകും. കെ.പി.സി.സി പ്രസിഡൻറ് വി.ഡി.സതീശന്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story