Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി നഗരസഭക്ക് മുഖ്യ ...

കൊച്ചി നഗരസഭക്ക് മുഖ്യ വിവരാകാശ കമീഷണറുടെ രൂക്ഷ വിമർശനം; സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും മുന്നറിയിപ്പ്

text_fields
bookmark_border
മട്ടാഞ്ചേരി: കൊച്ചി നഗരസഭ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യ വിവരാകാശ കമീഷണർ. 25ാം ഡിവിഷനിൽ പുതുതായി നിർമിച്ച കെട്ടിടത്തി​െൻറ ഉയരം, ടൗൺ പ്ലാനിങ് അസി. എൻജിനീയർ, ബിൽഡിങ് ഇൻസ്പെക്ടർ എന്നിവരുടെ സർവിസ് ബുക്കിലെ വിലാസം എന്നിവ ഉൾപ്പെടെ ആറ് വിവരങ്ങൾ ആവശ്യപ്പെട്ട് സ്വാശ്രയ സെക്രട്ടറി കെ. പ്രഭാകരൻ നൽകിയ അപ്പീൽ ഹരജി പരിഗണിക്കവെയാണ് മുഖ്യ വിവരാവകാശ കമീഷണർ വിൻസൻ എം. പോൾ നഗരസഭക്കെതിരെ പരാമർശം നടത്തിയത്. മേഖല ഓഫിസ് അസി. എൻജിനീയർ ഒന്നാം എതിർകക്ഷിയായും ടൗൺ പ്ലാനിങ് വിഭാഗം എക്സി. എൻജിനീയർ രണ്ടാം എതിർകക്ഷിയുമായാണ് പരാതി. നൽകിയ അപ്പീലുകൾ വിവിധ കാരണങ്ങൾ പറഞ്ഞ് മടക്കിയതായും ഹരജിയിൽ പറയുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായി ബോധ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിൽ ആവശ്യപ്പെട്ട രേഖകൾ 15 ദിവസത്തിനകം സൗജന്യമായി നൽകണമെന്നാണ് കമീഷണറുടെ ഉത്തരവ്. വിവരാവകാശ നിയമപ്രകാരം ഇത്തരം വീഴ്ചകൾ ഗുരുതരമാണെന്ന് കമീഷൻ നിരീക്ഷിച്ചു. ഇനിയും ഇത്തരം വീഴ്ചകളുണ്ടായാൽ നഗരസഭ സെക്രട്ടറിയെ വിളിച്ചുവരുത്തി നടപടി സ്വീകരിക്കേണ്ടി വരുമെന്നും കമീഷൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story