Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാവേലിക്കരയുടെ താഴ്ന്ന ...

മാവേലിക്കരയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

text_fields
bookmark_border
മാവേലിക്കരയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മാവേലിക്കര: രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ മാവേലിക്കരയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. കൊറ്റാര്‍കാവ്, െറയില്‍വേ സ്റ്റേഷന്‍ ഭാഗം, ഉമ്പര്‍നാട്, പുന്നമൂടിന് കിഴക്ക്, മിച്ചൽ ജങ്ഷൻ കോട്ടതോട് കടന്നുപോകുന്ന ഭാഗങ്ങള്‍, പുതിയകാവ് എന്നിവിടങ്ങളിലാണ് വീടുകളിലേക്കും റോഡിലേക്കും വെള്ളം കയറിയത്. മാവേലിക്കര അറനൂറ്റിമംഗലം റോഡില്‍ റെയില്‍വേ ക്രോസിന് പടിഞ്ഞാറുഭാഗത്തും കൊച്ചുവീട്ടില്‍ മുക്ക് െറയില്‍വേ സ്റ്റേഷൻ റോഡിലും വെള്ളം കയറി. കോട്ടത്തോടി കരകവിഞ്ഞ് മലിനജലം ഉള്‍പ്പെടെ സമീപത്തെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും കയറി. ഇവിടെ ആരോഗ്യഭീഷണിയും നിലനില്‍ക്കുന്നു. കനത്ത മഴ വൈകിയും തുടരുന്നതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളം കയറുമെന്ന ഭീതിയിലാണ് നഗരവാസികള്‍. പ്രദേശത്തെ തോടുകള്‍ വ്യാപകമായി കൈയേറി നികത്തിയതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. ചെട്ടികുളങ്ങര പഞ്ചായത്തി​െൻറ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പ്രധാന തോടായ ഒതളപ്പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. ഇരു കരകളിലുമുള്ള ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. 19-ാം വാര്‍ഡ് തോക്കാട്ടുപടി ഭാഗത്ത് ഒതളപ്പുഴ തോടി​െൻറ കരയില്‍ താമസിക്കുന്ന ആറോളം വീടുകളില്‍ പൂർണമായും വെള്ളം കയറി. ഈ വീടുകളിലേക്കുള്ള വഴികളിൽ അരയറ്റം വെള്ളമാണ്. തോട് ൈകയേറിയത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് നിരവധി പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതുസംബന്ധിച്ച് ആര്‍.ഡി.ഒ ഉള്‍പ്പടെയുള്ള അധികാരികള്‍ക്ക് പരാതി കൊടുക്കുമെന്ന് പ്രദേശവാസികള്‍ അറിയിച്ചു. തെക്കേക്കര പഞ്ചായത്തില്‍ ടി.എ കനാല്‍ കരകവിഞ്ഞ് സമീപത്തെ വീടുകള്‍ വെള്ളത്തിലായി. വാത്തികുളം ആലി​െൻറ തെക്കേതില്‍ ജോണ്‍സ​െൻറ വീടി​െൻറ അടുക്കള ഭാഗം തകര്‍ന്നു. ഓടുകള്‍ ഇളകി വീണതോടെ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പള്ളിക്കല്‍ ഈസ്റ്റ് കല്ലുകുഴിയില്‍ ഗോപാലകൃഷ്ണ​െൻറ വീടിനു മുകളിലേക്ക് മരം വീണ് ചിമ്മിനിയും ഭിത്തിയും തകര്‍ന്നു. വാത്തികുളം വേലന്‍മാകുളങ്ങര കല്ലൂരേത്ത് തോമസി​െൻറ കരകൃഷി പൂര്‍ണമായി നശിച്ചു. കുറത്തികാട് പാലിശേരി മുക്കില്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കുറത്തികാട് പൊന്നേഴ ബാലഭവനത്തില്‍ ബാല​െൻറ വീടും പരിസരവും വെള്ളത്തിനടിയിലായി.
Show Full Article
TAGS:LOCAL NEWS 
Next Story