Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅമിതമായി അലങ്കരിച്ച...

അമിതമായി അലങ്കരിച്ച വിവാഹ സംഘത്തി​െൻറ വാഹനം കസ്​റ്റഡിയിലെടുത്തു

text_fields
bookmark_border
(പടം) അമിതമായി അലങ്കരിച്ച വിവാഹസംഘത്തി​െൻറ വാഹനം കസ്റ്റഡിയിലെടുത്തു കായംകുളം: വിവാഹച്ചടങ്ങ് കൂടുതൽ മോടിയാക്കാൻ അലങ്കരിച്ച വാഹനത്തിലെത്തിയ ഫ്രീക്കൻ സംഘത്തെ മോേട്ടാർ വാഹന വകുപ്പ് പിടികൂടി. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. കരുനാഗപ്പള്ളിയിൽ നിന്ന് കൊറ്റുകുളങ്ങരക്ക് സമീപത്തെ ഒാഡിറ്റോറിയത്തിൽ വിവാഹച്ചടങ്ങിന് എത്തിയതായിരുന്നു സംഘം. മതിയായ രേഖകളില്ലാത്ത ജീപ്പിന് പലതരത്തിലുള്ള നിറങ്ങൾ പൂശിയിരുന്നു. നിയമം ലംഘിച്ച് നമ്പർേപ്ലറ്റിലും ഹെഡ്ലൈറ്റിലും നിറങ്ങൾ പൂശിയതും ഫോഗ് ലാംപുകൾ പ്രകാശിപ്പിച്ചും ആക്രോശങ്ങളുമായി അമിതവേഗത്തിൽ ദേശീയപാതയിലൂടെയുള്ള യാത്രയാണ് പിടിയിലാകാൻ കാരണം. ഡ്രൈവർക്ക് ലൈസൻസും വാഹനത്തിന് മതിയായ രേഖകളുമില്ലെന്ന് കണ്ടെത്തിയതോടെ വാഹനം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. എം.വി.െഎ ശ്രീപ്രകാശ്, എ.എം.വി.െഎമാരായ അനൂപ്, ബിനു, കുഞ്ഞുമോൻ എന്നിവരാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുനിന്ന് വാഹനം പിടികൂടിയത്. കരുനാഗപ്പള്ളിയിലെ ഒരു വർക്ക്ഷോപ് ഉടമയുടെ വാഹനം വാടകക്ക് എടുത്തതാണെന്ന് സംഘം പറഞ്ഞു. (പടം) നിരൂപണസാഹിത്യ അവാർഡ് ഡോ. എ.എസ്. സനിലിന് കായംകുളം: കേരള പന്തിരുകുലം ആർട്സ് അക്കാദമിയുടെ നിരൂപണസാഹിത്യ അവാർഡ് ഡോ. എ.എസ്. സനിലിന് ലഭിച്ചു. 'നമ്പൂതിരി നവോത്ഥാനത്തിലെ സാഹിത്യവഴികൾ' എന്ന ഗ്രന്ഥത്തിനാണ് അവാർഡ്. ഒക്ടോബർ ഒന്നിന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും. കായംകുളം സ്വദേശിയായ സനിൽ മലപ്പുറം വണ്ടൂർ അംബേദ്കർ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ മലയാളവിഭാഗം അധ്യാപകനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story