Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിയാലിന്​ 669 കോടി...

സിയാലിന്​ 669 കോടി വരുമാനം; ലാഭം 179 കോടി

text_fields
bookmark_border
കൊച്ചി: 2016-17 സാമ്പത്തിക വർഷം കൊച്ചി വിമാനത്താവള കമ്പനിക്ക് (സിയാൽ) അഭിമാനാർഹമായ നേട്ടം. സിയാലും ഉപകമ്പനിയായ കൊച്ചിൻ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവിസ് ലിമിറ്റഡും ചേർന്ന് 669.09 കോടി രൂപ മൊത്ത വരുമാനം നേടി. 179.45 കോടിയാണ് സിയാലി​െൻറ ലാഭം. 89.4 ലക്ഷം യാത്രക്കാർ വിമാനത്താവളത്തിലൂടെ കടന്നുപോയി. മുൻവർഷത്തെ അപേക്ഷിച്ച് മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 15.06 ശതമാനവും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 25.99 ശതമാനവും വളർച്ചയുണ്ടെന്നും കമ്പനി ചെയർമാനായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം പുതിയ രാജ്യാന്തര ടെർമിനൽ പ്രവർത്തനം തുടങ്ങി. ദേശീയപാതയിൽനിന്നുള്ള 4.3 കി.മീ. റോഡ് നാലുവരിയാക്കി. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായി മാറിയ സിയാലി​െൻറ സൗരോർജ സ്ഥാപിത ശേഷി 23.2 മെഗാവാട്ടായി വർധിപ്പിച്ചു. വിമാനത്താവളത്തി​െൻറ തെക്കുഭാഗെത്ത കനാലി​െൻറ മുകളിൽ 5.9 മെഗാവാട്ട് ശേഷിയുള്ള പ്ലാൻറി​െൻറ നിർമാണം പുരോഗമിക്കുന്നു. പ്ലാൻറി​െൻറ മൊത്തം ശേഷി 40 മെഗാവാട്ടായി ഉയർത്തുകയാണ് ലക്ഷ്യം. 7500 പേർ വിമാനത്താവളത്തിൽ ജോലി ചെയ്യുന്നു. അനുബന്ധ മേഖലകളിലായി പതിനായിരത്തിലധികം ജോലിക്കാരുണ്ട്. സിയാൽ സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒന്നായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story