Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാവങ്ങൾക്ക് ചികിത്സ...

പാവങ്ങൾക്ക് ചികിത്സ നിഷേധിക്കുന്ന അവസ്ഥയുണ്ടാകരുത്​ ^മുഖ്യമന്ത്രി

text_fields
bookmark_border
പാവങ്ങൾക്ക് ചികിത്സ നിഷേധിക്കുന്ന അവസ്ഥയുണ്ടാകരുത് -മുഖ്യമന്ത്രി മൂവാറ്റുപുഴ: പാവങ്ങൾക്ക് ചികിത്സ നിഷേധിക്കുന്ന അവസ്ഥ സംസ്ഥാനത്തുണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂവാറ്റുപുഴ കോ-ഓപറേറ്റിവ് സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹെല്‍ത്ത് സ​െൻററുകളെ പ്രവര്‍ത്തനക്ഷമതയുള്ള സ്ഥാപനങ്ങളാക്കി മാറ്റുന്നതി​െൻറ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമാക്കുകയാണ് സര്‍ക്കാര്‍. കുടുംബ ഡോക്ടര്‍മാര്‍ കുടുംബങ്ങളിലെത്തുന്ന സ്ഥിതിയുണ്ടാകും. ഇതിനായി ഡോക്ടര്‍മാരുടെയും, നഴ്‌സ്മാരുടെയും, മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും എണ്ണം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ ആശുപത്രികള്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചെവച്ചാല്‍ ജനങ്ങള്‍ ഒഴുകിയെത്തുമെന്നും, മികവുറ്റ പ്രവര്‍ത്തനവും ജനകീയ കൂട്ടായ്മയും ഉറപ്പ് വരുത്തിയാല്‍ സഹകരണ ആശുപത്രികള്‍ക്ക് മുന്നേറ്റം നടത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രി ചെയര്‍മാന്‍ പി.എം. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എയും, കാഷ്വൽറ്റി ബ്ലോക്ക് ഉദ്ഘാടനം ജോയ്സ് ജോര്‍ജ് എം.പിയും, ഓപറേഷന്‍ തിയറ്റര്‍ കോംപ്ലക്സ് ഉദ്ഘാടനം മുൻ എം.പി. പി. രാജീവും, ഡിജിറ്റല്‍ എക്സറേ ഉദ്ഘാടനം ആൻറണി ജോണ്‍ എം.എല്‍.എയും നിർവഹിച്ചു. മെഡിക്കല്‍ കിറ്റ് വിതരണം ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനനും, ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം മുൻ എം.എല്‍.എ ഗോപി കോട്ടമുറിയ്ക്കലും, ഏറ്റവും വലിയ ഷെയര്‍ കുടുംബ ഉടമയെ ആദരിക്കല്‍ മുൻ എം.എല്‍.എ. ജോസഫ് വാഴയ്ക്കനും, പ്രവാസികളെ ആദരിക്കല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരനും, പുതിയ ഷെയര്‍ വിതരണം മൂവാറ്റുപുഴ അര്‍ബൻ ബാങ്ക് ചെയര്‍മാന്‍ പി.ആര്‍. മുരളീധരനും, ജനപ്രിയ സ്‌കീം സര്‍ട്ടിഫിക്കറ്റ് വിതരണം മുന്‍എം.എല്‍.എ ബാബു പോളും നിര്‍വഹിച്ചു. ആശുപത്രി സെക്രട്ടറി എം.എ.സഹീർ, മുൻ എം.പി. ഫ്രാന്‍സിസ് ജോര്‍ജ്, മുൻ എം.എല്‍.എ ജോണിനെല്ലൂര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, എം.ആര്‍. പ്രഭാകരന്‍, എ. മുഹമ്മദ് ബഷീര്‍, കെ.എം. അബ്‌ദുല്‍ മജീദ്, സാജു സക്കറിയ, ഒമര്‍ അലി, ഗിരീഷ് കുമാര്‍, റഷീദ് കോട്ടയില്‍, സിറിള്‍ ഇലഞ്ഞിക്കല്‍, ടി.എസ്. റഷീദ്, വി.യു. സിദ്ദീഖ്, വൈസ് ചെയര്‍മാന്‍ സുര്‍ജിത് എസ്തോസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story