Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുളവൂര്‍ തോട്...

മുളവൂര്‍ തോട് കരകവിഞ്ഞു; വെള്ളത്തിനടിയിലായത് 80 വീടുകൾ

text_fields
bookmark_border
മൂവാറ്റുപുഴ: കനത്ത മഴയിൽ മുളവൂര്‍ തോട് കരകവിഞ് ഒഴുകിയതോടെ വെള്ളത്തിനടിയിലായത് 80 ഓളം വീടുകൾ. 40 വർഷത്തിനുശേഷം ഇതാദ്യമായാണ് മുളവൂർ തോട് കരകവിഞ്ഞൊഴുകിയത്. ഏക്കർ കണക്കിന് കൃഷിയാണ് ഒലിച്ചുപോയത്. ഇതിലേറെയും കപ്പ കൃഷിയാണ്. കപ്പ, ജാതി, വാഴ, വിവിധയിനം പച്ചക്കറികൃഷികളും നശിച്ചു. മുളവൂര്‍ പൊന്നിരിക്കപ്പറമ്പ് മരങ്ങാട്ട് അസീസി​െൻറ ഒരേക്കറോളം വിളവെടുപ്പിന് പാകമായ മരച്ചീനി ഒലിച്ചുപോയി. തോട് വഴിമാറി കൃഷിഭൂമിയുടെ മധ്യത്തിലൂടെ ഒഴുകുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് മൂന്നോടെയാണ് മുളവൂർ തോട്ടിൽ വെള്ളപ്പാച്ചിലുണ്ടായത്. നിറഞ്ഞൊഴുകിയ തോട് കരയെ വിഴുങ്ങി വഴി മാറിയതോടെ തോടി​െൻറ വശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. പലർക്കും സാധനങ്ങൾ മാറ്റാൻ പോലുമായില്ല. പൊന്നിരിക്കപറമ്പ് വായനശാലപടി മുതൽ നഗരസഭ പ്രദേശത്തെ കടവും പാട് വരെ ഭാഗങ്ങളിലാണ് നാശം വിതച്ചത്. തോടുകടന്നു പോകുന്ന ആട്ടായം മേഖലയിൽ മാത്രം 50 അധികം വീടുകളിൽ വെള്ളം കയറി. കുര്യൻ പുറംപാലം, വായനശാലപടി എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറിയതോടെ ആറോളം കാറുകൾക്ക് കേടുപാടുകൾ പറ്റി. 1969ന് ശേഷം ആദ്യമായാണ് തോട്ടിൽ ഇത്രയധികം വെള്ളമുയർന്ന് നാശം വിതക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. തോട് വ്യാപകമായി കൈയേറിയതും, സമീപത്തെ പാടശേഖരങ്ങളടക്കം താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ടു നികത്തിയതുമാണ് ദുരന്തത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story