Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടുകളില്‍ വെള്ളം...

വീടുകളില്‍ വെള്ളം കയറിയവര്‍ക്കും കൃഷി നശിച്ചവർക്കും അടിയന്തര സഹായം ^എല്‍ദോ എബ്രഹാം എം.എൽ.എ

text_fields
bookmark_border
വീടുകളില്‍ വെള്ളം കയറിയവര്‍ക്കും കൃഷി നശിച്ചവർക്കും അടിയന്തര സഹായം -എല്‍ദോ എബ്രഹാം എം.എൽ.എ മൂവാറ്റുപുഴ: കനത്ത മഴയെത്തുടര്‍ന്ന് മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും വീടുകളില്‍ വെള്ളം കയറിയവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും അടിയന്തര സഹായം ലഭ്യാമാക്കുമെന്ന് എല്‍ദോ എബ്രഹാം എം.എൽ.എ പറഞ്ഞു. മഴയിൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം.എൽ.എ. കനത്ത മഴയെത്തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് കലക്ടറുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കുന്നതിന് ജനപ്രതിനിധികളെ ചുമതലപ്പെടുത്തി. വീടുകള്‍ക്ക് കേടുപാട് സംഭവിച്ചവര്‍ക്ക് നഷ്ടപരിഹരം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. മൂവാറ്റുപുഴ നഗരസഭയിലെ കടവുംപാട്, ഇലാഹിയ നഗര്‍ എന്നിവിടങ്ങളിൽ വീടുകളില്‍ വെള്ളം കയറി. പായിപ്ര പഞ്ചായത്തിൽ പെരുമറ്റം വാലടിതണ്ട്, ആട്ടായം കിഴക്കേകടവ്, മുളവൂര്‍ മേഖലകളിലെ വീടുകൾ വെള്ളത്തിലാണ്. വ്യാപക കൃഷി നാശവും ഇവിടെയുണ്ടായി. മണ്ഡലത്തില്‍ ഇരുന്നോറോളം വീടുകളിലാണ് വെള്ളം കയറിയത്. മുളവൂര്‍ തോട് കരകവിഞ്ഞ് ഇരുകരകളിലും വ്യാപകമായ കൃഷിനാശം സംഭവിച്ചു. കപ്പ, ജാതി, വാഴ, വിവിധയിനം പച്ചക്കറികൃഷികള്‍ നശിച്ചു. മുളവൂര്‍ പൊന്നിരിക്കപ്പറമ്പ് മരങ്ങാട്ട് അസീസി​െൻറ ഒരേക്കറോളം വിളവെടുപ്പിന് പാകമായ മരച്ചീനി ഒലിച്ചുപോയി. തോട് വഴിമാറി കൃഷിഭൂമിയുടെ മധ്യത്തിലൂടെ ഒഴുകുകയായിരുന്നു. ആയവന പഞ്ചായത്തിലെ പുന്നമറ്റത്ത് മൂവാറ്റുപുഴയാര്‍ കരകവിഞ്ഞ് ഒഴുകി സംരക്ഷണഭിത്തി ഒലിച്ചുപോയി. പ്രദേശത്തെ ഒമ്പത് വീടുകള്‍ അപകട ഭീഷണിയിലാണ്. റിവര്‍ മാനേജ്‌മ​െൻറ് ഫണ്ട് ഉപയോഗിച്ച് ഇവിടെ സംരക്ഷണഭിത്തി നിര്‍മിക്കുമെന്നും ഇതിനായി എസ്റ്റിമേറ്റ് തയാറാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധവികള്‍ക്ക് നിര്‍ദേശം നല്‍കിയതായും എം.എൽ.എ പറഞ്ഞു. കാര്‍ഷിക സഹകരണ ബാങ്കി​െൻറ പിന്‍വശത്ത് മലയിടിഞ്ഞ് ബാങ്കി​െൻറ കാര്‍ഷെഡിന് കേട്പാട് സംഭവിച്ചു. ബാങ്കി​െൻറ കിണറിലേക്കാണ് മണ്ണും കല്ലും വീണത്. ഇവിടെയും എം.എൽ.എ സന്ദര്‍ശിച്ചു. വിവിധ സ്ഥലങ്ങളിലെ സന്ദര്‍ശനത്തില്‍ എം.എൽ.എയോടൊപ്പം ജില്ല പഞ്ചായത്ത് മെംബര്‍ എൻ. അരുൺ, നഗരസഭ ചെയര്‍പേഴ്‌സൺ ഉഷ ശശീധരന്‍, വൈസ്‌ ചെയര്‍മാന്‍ പി.കെ. ബാബുരാജ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഉമാമത്ത് സലീം, പായിപ്ര പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ്, വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹിം, തഹസില്‍ദാര്‍ റെജി പി. ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോര്‍ജ് ജോസഫ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story