Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴ: കോലഞ്ചേരി മേഖലയിൽ ...

മഴ: കോലഞ്ചേരി മേഖലയിൽ വ്യാപക നഷ്​ടം

text_fields
bookmark_border
കോലഞ്ചേരി: കാലവർഷക്കെടുതിയിൽ മേഖലയിൽ വ്യാപക നാശനഷ്ടം. പൂതൃക്ക, ഐക്കരനാട്, പുത്തൻകുരിശ്, മഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാട്, തിരുവാണിയൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് കാലവർഷം കൃഷിക്കുൾെപ്പടെ വ്യാപകനാശം വിതച്ചത്. മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതാണ് കൃഷിനാശത്തിന് കാരണം. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കയറി. പുത്തൻകുരിശ് ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിന് പുറെമ കാക്കനാട്--മൂവാറ്റുപുഴ റോഡിൽ വലമ്പൂർ, മില്ലുംപടി, മഞ്ചനാട് ഭഗങ്ങളിലും റോഡിൽ വെള്ളം കയറി. വലമ്പൂർ ശ്രീമഹാദേവ ക്ഷേത്രത്തിനുള്ളിലും വെള്ളം കയറി. ഈ പ്രദേശങ്ങളിൽ പലയിടങ്ങളിലും നെൽകൃഷിയും കപ്പയും വെള്ളത്തിനടിയിലായി. പൂതൃക്ക പഞ്ചായത്തിലെ തമ്മാനിമറ്റത്തും റോഡ് വെള്ളത്തിൽ മുങ്ങി. ഇവിടെ പരിയാരം, കക്കാട്ടുപാറ പാടശേഖരത്തിലടക്കം ഏക്കറ് കണക്കിന് നെൽകൃഷിയും വെള്ളത്തിനടിയിലായി. ഇതിൽ കതിരായ നെല്ലും ഉൾപ്പെടുന്നു. കുന്നത്തുനാട് പഞ്ചായത്തിലെ ചെങ്ങര കനാൽ ബണ്ട് ഇടിഞ്ഞതിന് പുറെമ വലമ്പൂർ അക്വഡേറ്റിന് സമീപത്തെ പാലം ഒലിച്ചുപോയി. വരിക്കോലിയിലെ സ്വകാര്യ എൻജിനീയറിങ് കോളജ് ഹോസ്റ്റലിലേക്ക് മണ്ണിടിഞ്ഞു. പ്രദേശത്തെ അനധികൃത മണ്ണെടുപ്പാണ് അപകട കാരണം. ചെമ്മനാട് 3.5 ഹെക്ടർ, കല്ലിപ്പാടം 2.5 ഹെക്ടർ, വിമ്മലപാടം മൂന്ന് ഹെക്ടർ, കുഴിക്കാട് അഞ്ച് ഹെക്ടർ എന്നിങ്ങനെ നെൽകൃഷിക്ക് നാശം സംഭവിച്ചതായാണ് പ്രാഥമിക വിവരമെന്ന് കൃഷി അസി. ഡയറക്ടർ പറഞ്ഞു. ഇതിന് പുറെമ വീടുകളോട് ചേർന്ന ഹെക്ടർ കണക്കിന് പച്ചക്കറി കൃഷികളും നശിച്ചിട്ടുണ്ട്. അനധികൃത നികത്തും നിർമാണവും മൂലം പലയിടങ്ങളിലും വെള്ളത്തി​െൻറ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. മുൻ കാലങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി തോടുകളും കനാലുകളും വൃത്തിയാക്കിയിരുന്നു. തിങ്കളാഴ്ച പകൽ മഴമാറിനിന്നതോടെ പലയിടങ്ങളിൽനിന്നും വെള്ളം ഇറങ്ങിത്തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story