Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനാലിലെ ഒഴുക്കിൽ...

കനാലിലെ ഒഴുക്കിൽ പെട്ട്​ യുവാവ്​ മരിച്ചു

text_fields
bookmark_border
(പടം APG53 Akhil 23) മാവേലിക്കര: അച്ചന്‍ കോവിലാറ്റി​െൻറ കൈവഴിയായ ടി.എ കനാലില്‍ യുവാവ് കുത്തൊഴുക്കില്‍ പെട്ട് മുങ്ങി മരിച്ചു. മാവേലിക്കര പോനകം മേലോട്ട് അഭിലാഷം വീട്ടില്‍ അരവിന്ദാക്ഷ​െൻറയും ബീനയുടെയും മകന്‍ അഖിലാണ് (22) മരിച്ചത്. ഐ.ടി.ഐ വിദ്യാര്‍ഥിയാണ്. പുന്നമൂട് മണ്ണങ്കര പാലത്തിന് സമീപം തിങ്കളാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കനാലി​െൻറ വശത്തുള്ള പാടശേഖര വരമ്പിലൂടെ നടക്കുമ്പോള്‍ നിറഞ്ഞൊഴുകുന്ന തോട്ടില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. മാവേലിക്കരയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി നടത്തിയ തിരച്ചിലില്‍ പാലത്തിന് ഏതാനും മീറ്റര്‍ അകലെനിന് മൃതദേഹം ലഭിച്ചു. മൃതദേഹം മാവേലിക്കര ജില്ല ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. സഹോദരന്‍: അതുല്‍.
Show Full Article
TAGS:LOCAL NEWS 
Next Story