Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.പി ഫണ്ട്...

എം.പി ഫണ്ട് പ്രവൃത്തികൾ ഊർജിതമാക്കണം

text_fields
bookmark_border
ആലപ്പുഴ: എം.പി ഫണ്ട് പ്രവൃത്തികൾ ഊർജിതമാക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി. ഫണ്ടുപയോഗത്തി​െൻറ നടപടിക്രമം സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ബോധവത്കരണം നൽകണമെന്ന് അദ്ദേഹം ജില്ല പ്ലാനിങ് ഓഫിസർക്ക് നിർദേശം നൽകി. പദ്ധതി നടത്തിപ്പിൽ ലാഘവത്തോടെ ഇടപെടു ഉദ്യോഗസ്ഥർെക്കതിരെ കർശന നടപടി സ്വീകരിക്കും. എം.പിയുടെ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന വിവിധ സ്‌കീമുകളുടെ പുരോഗതി യോഗം അവലോകനം ചെയ്തു. 2014-'-15 ലെ 6.28കോടിയുടെ എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ചതായി കലക്ടർ ടി.വി അനുപമ അറിയിച്ചു. ന്യൂട്രിമിക്സ് പാചക മത്സരം 26ന് ആലപ്പുഴ: പോഷക വാരാചരണത്തി​െൻറ ഭാഗമായി സാമൂഹിക നീതി വകുപ്പും കുടുംബശ്രീ മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന ന്യൂട്രിമിക്സ് പാചക മത്സരത്തി​െൻറ ജില്ലതല മത്സരങ്ങൾ സെപ്റ്റംബർ 26ന് സ​െൻറ് ജോസ്ഫ്‌സ് വിമൻസ് കോളജിൽ നടക്കും. അംഗൻവാടി, ബ്ലോക്ക്/മുനിസിപ്പാലിറ്റി തലങ്ങളിൽ വിജയിച്ചവരാണ് മത്സരത്തിൽ പങ്കെടുക്കുക. നടത്തിപ്പിനായി പ്രിൻസിപ്പൽ ഷീന ജോർജ് ചെയർമാനായും ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫിസർ ടി.വി. മിനിമോൾ കൺവീനറായും സ്വാഗതസംഘം രൂപവത്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story