Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട് പാക്കേജ്​:...

കുട്ടനാട് പാക്കേജ്​: കുടിശ്ശിക വിതരണംചെയ്യണമെന്ന്​ കരാറുകാർ

text_fields
bookmark_border
ആലപ്പുഴ: കുട്ടനാട് പാക്കേജിൽ ഉൾപ്പെട്ട നിർമാണ കുടിശ്ശിക വിതരണം ചെയ്യണമെന്ന് കേരള ഗവൺമ​െൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പുറംബണ്ട്, കലിങ്ക്, കൽവർട്ട്, ഓടകൾ എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട ബില്ലുകളാണ് ഒന്നര വർഷമായിട്ടും ലഭിക്കാത്തത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കരാറുകാർക്ക് ആകെ 600 കോടിയാണ് സർക്കാർ നൽകാനുള്ളത്. കുട്ടനാട് പാക്കേജ് നടത്തിപ്പ് ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. കുടിശ്ശിക തീർക്കാനും പണികൾ പുനരാരംഭിക്കുന്നതിനും വേണ്ട മറ്റു നടപടികൾ സ്വീകരിക്കണമെന്നും കരാറുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story