Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴ: 3.16 കോടിയുടെ...

മഴ: 3.16 കോടിയുടെ നഷ്​ടം; കുട്ടനാട്ടിൽ 220 ഹെക്ടർ നെൽകൃഷി നശിച്ചു

text_fields
bookmark_border
ആലപ്പുഴ: രണ്ടുദിവസമായി ജില്ലയിൽ തുടരുന്ന മഴയിൽ വൻ നാശനഷ്ടമെന്ന് ദുരന്തനിവാരണ അതോറിറ്റി. മൂന്നുകോടി 16 ലക്ഷത്തി​െൻറ നഷ്ടമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാർഷിക മേഖലയിലാണ് ഏറ്റവും കൂടുതൽ നാശം. മഴക്ക് തിങ്കളാഴ്ച ശമനമുണ്ടെങ്കിലും വെള്ളക്കെട്ടും വീട് തകർന്നത് മൂലം ജനങ്ങൾ കൂടുതൽ ദുരിതത്തിലായി. കുട്ടനാട്-അപ്പർ കുട്ടനാട് മേഖലകൾ പൂർണമായും ഇപ്പോഴും വെള്ളത്തിലാണ്. പ്രകൃതിക്ഷോഭം മൂലം ജില്ലയിൽ അഞ്ച് വീട് പൂർണമായും 51 വീട് ഭാഗികമായും നശിച്ചു. അമ്പലപ്പുഴ -ഒന്ന്, കുട്ടനാട് -രണ്ട്, കാർത്തികപ്പള്ളി -രണ്ട് എന്നിങ്ങനെണ് പൂർണമായും നശിച്ച വീടുകളുടെ എണ്ണം. ചേർത്തല -12, അമ്പലപ്പുഴ -ആറ്, കുട്ടനാട് -എട്ട്, കാർത്തികപ്പള്ളി -24, ചെങ്ങന്നൂർ -ഒന്ന് എന്നിവയാണ് ഭാഗികമായി നശിച്ച വീടുകൾ. വീടുകൾ നശിച്ച വകയിൽ 16 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി റവന്യൂ വകുപ്പ് അറിയിച്ചു. കുട്ടനാട് താലൂക്കിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 220 ഹെക്ടർ നെൽകൃഷി വെള്ളത്തിനടിയിലായി. കുട്ടനാട്, ചേർത്തല, മാവേലിക്കര എന്നിവിടങ്ങളിൽനിന്ന് ആകെ 50 ഹെക്ടർ പച്ചക്കറി കൃഷി നശിച്ചു. മാവേലിക്കരയിലെ 18 ഹെക്ടർ കുലച്ച വാഴയും 40 ഹെക്ടറിലെ തെങ്ങിൻ തൈകളും പൂർണമായി കടപുഴകി. ഇതോടൊപ്പം അഞ്ച് ഹെക്ടർ കപ്പകൃഷിയും നശിച്ചു. നാശനഷ്ടം കൂടുതൽ സംഭവിച്ച കുട്ടനാട് താലൂക്കിൽ പ്രിൻസിപ്പൽ കൃഷി ഓഫിസർ പ്രേം കുമാറും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചിരുന്നു. അന്തിമ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സർക്കാറിന് സമർപ്പിക്കും. തഹസിൽദാറും ദുരന്ത നിവാരണ സമിതി ഉദ്യോഗസ്ഥരും പ്രദേശത്ത് ക്യാമ്പ് ചെയ്താണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രത്യേക കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. അധ്യാപകർക്ക് ശിൽപശാല ആലപ്പുഴ: എക്സൈസ് വകുപ്പ് നടപ്പാക്കുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂൾ, കോളജ് ലഹരിവിരുദ്ധ ക്ലബ് കവീനർമാരായ അധ്യാപകർക്കുള്ള ഏകദിന ശിൽപശാല ചൊവ്വാഴ്ച നടക്കും. എസ്.ഡി.വി സ്‌കൂൾ സെൻഡറിനറി ഹാളിൽ രാവിലെ 10ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. എൽ.ആർ. മധുജൻ, ഡോ. സബിന്ദ്കുമാർ എന്നിവർ ശിൽപശാല നയിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story