Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right‍ഹോം സോള്‍...

‍ഹോം സോള്‍ തെയ്യമ്പാട്ടില്‍ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കൊച്ചി: എല്ലാവിധ ഫർണിച്ചറും ലഭ്യമാക്കി, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചര്‍ മാള്‍ ഹോംസോൾ തെയ്യമ്പാട്ടിൽ ഇടപ്പള്ളി പത്തടിപ്പാലത്ത് മന്ത്രി കെ.ടി. ജലീലും പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ ഹൈബി ഈഡന്‍, ടി.എ. അഹമ്മദ് കബീര്‍, വി.ഡി. സതീശന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ജെസി പീറ്റര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, ബെന്നി ബഹനാന്‍, വി.എ. സക്കീർ ഹുസൈന്‍, ബാബു സേട്ട്, കള്ളിയത്ത് നൂര്‍ഷാ എന്നിവര്‍ പങ്കെടുത്തു. തെയ്യമ്പാട്ടില്‍ ഗ്രൂപ് ചെയര്‍മാന്‍ ഷറഫുദ്ദീന്‍ തെയ്യമ്പാട്ടില്‍, ഡയറക്ടര്‍മാരായ ഷാനിബ് ഷറഫുദ്ദീന്‍, സെയ്തുമുഹമ്മദ്, സി.പി. അബ്ദുറഹ്മാന്‍, കെ.എം. കോയാമു എന്നിവരും സന്നിഹിതരായിരുന്നു. ഹോംസോള്‍ തെയ്യമ്പാട്ടിലി​െൻറ ഒപുലെന്‍സയുടെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഹോംവേള്‍ഡി​െൻറ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും എന്‍ഹാന്‍സി​െൻറ ഉദ്ഘാടനം ഹൈബി ഈഡനും ക്രിയേറ്ററി​െൻറ ഉദ്ഘാടനം െഎ.െഎ.എ കൊച്ചിന്‍ സ​െൻറര്‍ ചെയര്‍മാന്‍ വി.എന്‍. രാമചന്ദ്രനും നിർവഹിച്ചു. ഉമ്മൻ ചാണ്ടി ആദ്യവില്‍പന നിർവഹിച്ചു. ഉദ്ഘാടനം പ്രമാണിച്ച് ആകര്‍ഷകമായ ഓഫറുകൾ നൽകുന്നുണ്ട്. ആദ്യ 1000 ഉപഭോക്താക്കൾക്ക് വാങ്ങുന്നതിനുസൃതമായി 3.74 ലക്ഷം രൂപ വരെ കാഷ് വൗച്ചര്‍ ലഭിക്കും. ഒപുലെന്‍സയില്‍നിന്ന് മൂന്നുലക്ഷം രൂപക്ക് മുകളിലുള്ള പര്‍ചേസുകള്‍ക്ക് 44,000 രൂപ വരുന്ന സ്റ്റാൻലി ലേസി ബോയ് റിക്ലൈനര്‍ സൗജന്യമായി ലഭിക്കും. ഹോം വേള്‍ഡില്‍നിന്ന് രണ്ടുലക്ഷം രൂപക്ക് മുകളിലുള്ള പർേചസുകള്‍ക്ക് 30,000 രൂപ കാഷ് ബാക്ക് ഓഫറുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story