Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിഭാഗീയത; സി.പി.എം...

വിഭാഗീയത; സി.പി.എം സുന്ദരഗിരി ബ്രാഞ്ച് സമ്മേളനം റദ്ദാക്കി

text_fields
bookmark_border
കളമശ്ശേരി: വെസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ സുന്ദരഗിരി ബ്രാഞ്ച് സമ്മേളനം വിഭാഗീയതയെ തുടർന്ന് റദ്ദാക്കി. ബ്രാഞ്ച് സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വിഭാഗീയത പ്രകടമായത്. മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ട് ബ്രാഞ്ച് സെക്രട്ടറി അയ്യപ്പൻകുട്ടി സമ്മേളനത്തിൽ അവതരിപ്പിച്ചു. ഇതുവരെ പുതിയൊരു അനുഭാവിയെ പോലും ആകർഷിക്കാൻ കഴിഞ്ഞിട്ടിെല്ലന്നും മദ്യപിച്ച് പൊലീസ് പിടിയിലാകുന്ന പ്രവർത്തകരെ പാർട്ടി കൗൺസിലർ ഇറക്കിക്കൊണ്ടുപോരുകയാണെന്നതടക്കമുള്ള രൂക്ഷ വിമർശനങ്ങളാണ് റിപ്പോർട്ടിൽ സെക്രട്ടറി അവതരിപ്പിച്ചത്. ചർച്ചകൾക്കൊടുവിൽ പുതിയ ബ്രാഞ്ച് സെക്രട്ടറിയെ കണ്ടെത്താനുള്ള അവസരം വന്നപ്പോൾ നിലവിലെ സെക്രട്ടറി അയ്യപ്പൻകുട്ടിയുടെയും മുൻ ബ്രാഞ്ച് സെക്രട്ടറി ഷാജി മാത്യുവി​െൻറയും പേര് ഉയർന്നുവന്നു. സമവായത്തിന് ഏരിയ, ലോക്കൽ കമ്മിറ്റി പ്രതിനിധികൾ ശ്രമിച്ചെങ്കിലും ഇരു വിഭാഗവും തയാറായില്ല. തുടർന്ന് ജില്ല, ഏരിയ നേതൃത്വങ്ങളുടെ നിർദേശമനുസരിച്ച് സമ്മേളനം റദ്ദാക്കുകയായിരുന്നു. ഏരിയ കമ്മിറ്റിയംഗം അഡ്വ.മുജീബ് റഹ്മാനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story