Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴ: നാല് ദുരിതാശ്വാസ...

മഴ: നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

text_fields
bookmark_border
കാക്കനാട്: കനത്ത മഴയില്‍ ജില്ലയിൽ ഒരാൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. വ്യാപകനാശവുമുണ്ട്. കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലായി നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മൂന്ന് വീട് പൂര്‍ണമായും 26 വീട് ഭാഗികമായും തകര്‍ന്നതായാണ് ജില്ല ഭരണകൂടത്തി​െൻറ പ്രാഥമിക കണക്ക്. മലയോര മേഖലയില്‍ മാത്രം ഉരുൾപൊട്ടലില്‍ നിരവധി വീടാണ് ഒലിച്ചുപോയത്. കോതമംഗലം താലൂക്കില്‍ 17 വീട് തകര്‍ന്നതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. നിരവധി വില്ലേജില്‍ രണ്ടും മൂന്നും വീടുകള്‍ തകര്‍ന്നിട്ടുണ്ടെങ്കിലും കണക്കുകള്‍ ലഭ്യമായിട്ടില്ലെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ പറയുന്നു. 40 കുട്ടികളും 55 സ്ത്രീകളും ഉള്‍പ്പെടെ 138 പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. 128 വില്ലേജിലെ നാശനഷ്ടത്തി​െൻറ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. തൃക്കാക്കര മുനിസിപ്പല്‍ പ്രദേശത്തെ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, മലയോര മേഖലകളില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ വീണും ഗതാഗതം തടസ്സപ്പെട്ടിരുന്നെങ്കിലും സര്‍ക്കാറി​െൻറ കണക്കിൽപെട്ടില്ല. കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടത്തി​െൻറ കണക്കെടുപ്പ് ചുമതല കൃഷിവകുപ്പിനാണ്. കണക്ക് പൂര്‍ണമായും ശേഖരിക്കാന്‍ രണ്ടോ മൂന്നോ ദിവസം വേണ്ടിവരും. വില്ലേജ് ഓഫിസര്‍മാര്‍ മുഖേനയാണ് കണക്ക് ശേഖരണം. അവധിയായിരുന്നതിനാല്‍ ഭൂരിപക്ഷം വില്ലേജിലും കണക്കെടുപ്പ് നടത്താനായില്ല. വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് താലൂക്ക് ഓഫിസുകള്‍ കേന്ദ്രീകരിച്ച് തുറന്ന കണ്‍ട്രോള്‍ റൂമുകളിലേക്ക് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ലെന്നാണ് ജില്ല ദുരന്തനിവാരണ വകുപ്പ് അധികൃതരുടെ വിശദീകരണം. ജില്ലയിലെ നാശനഷ്ടങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ കലക്ടറേറ്റിലാണ് ദുരന്തനിവാരണ വകുപ്പി​െൻറ കണ്‍ട്രോള്‍ റൂം തുറന്നത്. അതേസമയം, രണ്ട് താലൂക്കിലായി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഫണ്ടുപോലും നല്‍കിയിട്ടില്ല. ഫണ്ട്് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും അതുകൊണ്ടാണ് നൽകാതിരുന്നതെന്നുമാണ് ജില്ല ഭരണകൂടത്തി​െൻറ വിശദീകരണം.
Show Full Article
TAGS:LOCAL NEWS 
Next Story