Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരിയാറ്റിൽ ജലനിരപ്പ്...

പെരിയാറ്റിൽ ജലനിരപ്പ് ഉയർന്നു; മണപ്പുറം ക്ഷേത്രത്തിൽ വെള്ളം കയറി

text_fields
bookmark_border
ആലുവ: മഴ വീണ്ടും ശക്തമായതോടെ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായി. ദിവസങ്ങളായി തുടരുന്ന മഴയിൽ പെരിയാർ തീരങ്ങളിലേക്ക് ശക്തമായി വെള്ളം കയറുന്നുണ്ട്. ആലുവ മണപ്പുറത്തേക്ക് വെള്ളം കയറിയതോടെയാണ് ക്ഷേത്രം മുങ്ങിയത്. ഞായറാഴ്ച രാവിലെ മുതൽ പുഴയിൽ ജലനിരപ്പ് കൂടുതലായിരുന്നു. വൈകീട്ടോടെ മണപ്പുറത്തേക്ക് വെള്ളം കൂടുതലായി കയറിത്തുടങ്ങി. രാത്രിതന്നെ ക്ഷേത്രപരിസരത്തേക്ക് വെള്ളം എത്തിയിരുന്നു. തിങ്കളാഴ്ച പുലർച്ച ഒരുമണിയോടെയാണ് ക്ഷേത്രം മുങ്ങിയത്. രാവിലെയായപ്പോഴേക്കും ക്ഷേത്രത്തി‍​െൻറ മുക്കാൽ ഭാഗത്തോളം ഉയരത്തിൽ വെള്ളം പൊങ്ങി. വർഷങ്ങൾക്കു മുമ്പ് ക്ഷേത്രത്തി‍​െൻറ മുകൾ ഭാഗംവരെ വെള്ളം കയറിയിരുന്നു. അന്ന് ആലുവയിലും പരിസരങ്ങളിലും നിരവധി വീടുകളും വെള്ളക്കെട്ടിൽ അകപ്പെട്ടിരുന്നു. ഈ വർഷം ആദ്യമായാണ് ഇത്രയധികം വെള്ളം കയറുന്നത്. കുറച്ചുനാൾ മുമ്പ് ക്ഷേത്രത്തി​െൻറ അടിഭാഗം വെള്ളത്തിൽ മുങ്ങിയിരുന്നു. ആറാട്ട് നടന്നതറിഞ്ഞ് നിരവധി ഭക്തർ ക്ഷേത്രത്തിലെത്തി. ചിലർ പുഴയിലൂടെ നീന്തി ക്ഷേത്രത്തിൽ പ്രാർഥന നടത്തി. പെരിയാർ നിറഞ്ഞൊഴുകുന്നത് കാണാനും നിരവധി പേർ എത്തിയിരുന്നു. പുഴയിൽ ജലനിരപ്പ് ഉയർന്നത് തീരപ്രദേശങ്ങളിലുള്ളവരെ ഭീതിയിലാക്കുന്നുണ്ട്. കൃഷിയിടങ്ങൾ പലതും വെള്ളക്കെട്ടിലാണ്. അണക്കെട്ടുകളിൽ നിന്ന് മഴവെള്ളം കൂടുതൽ വന്നുതുടങ്ങിയതോടെ ആലുവ മേഖലയിൽ വെള്ളം കലങ്ങിയ അവസ്ഥയിലാണ്. ഇത് ചെറിയ തോതിൽ കുടിവെള്ള വിതരണത്തെ ബാധിച്ചു. വെള്ളം കൂടുമ്പോൾ ചളിയുടെ അംശം കൂടും. ശുചീകരണത്തിന് കൂടുതൽ സംവിധാനങ്ങൾ ഒരുക്കേണ്ടിവരും. കൊട്ടാരക്കടവിൽനിന്ന് മണപ്പുറത്തേക്ക് നിർമിച്ച നടപ്പാലവും വെള്ളത്തിലായി. മണപ്പുറം ഭാഗത്താണ് പാലം വെള്ളത്തിൽ മുങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story