Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിണറ്റിൽ വീണ് മരിച്ചു

കിണറ്റിൽ വീണ് മരിച്ചു

text_fields
bookmark_border
(പടം APD58 Ajikumar 47) ചാരുംമൂട്: ചുനക്കര നടുവിൽ കൊല്ലശ്ശേരിത്തറ ജങ്ഷനുസമീപം അയണിവേലിൽ തെക്കതിൽ പരേതനായ ഗോപാലപിള്ളയുടെ മകൻ അജികുമാർ (47) കിണറ്റിൽ വീണ് മരിച്ചു. തിങ്കളാഴ്ച രാത്രി 7.30 ഒാടെയായിരുന്നു സംഭവം. വീടിനുസമീപത്തെ ആൾമറയില്ലാത്ത കിണറ്റിലാണ് വീണത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് അജികുമാറിനെ കിണറ്റിൽനിന്ന് പുറത്തെടുത്തത്. തുടർന്ന് മാവേലിക്കര ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കായംകുളത്തുനിന്ന് അഗ്നിശമന സേനയും സ്ഥലത്തെത്തി. ഭാര്യ: ബിന്ദുകുമാരി. മകൻ: ആതിഥ്യൻ.
Show Full Article
TAGS:LOCAL NEWS 
Next Story