Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅമ്മക്കിളിക്കൂട്...

'അമ്മക്കിളിക്കൂട്' താക്കോല്‍ കൈമാറ്റം

text_fields
bookmark_border
ചെങ്ങമനാട്: നിര്‍ധനരും വിധവകളും നിരാലംബരുമായ സ്ത്രീകള്‍ക്കായി അന്‍വര്‍ സാദത്ത് എം.എല്‍.എ നടപ്പാക്കിവരുന്ന ഭവനപദ്ധതിയില്‍ (അമ്മക്കിളിക്കൂട്) നിര്‍മാണം പൂര്‍ത്തിയാക്കിയ അഞ്ചാമത്തെ ഭവനത്തി​െൻറ താക്കോല്‍ ...............വെള്ളിയാഴ്ച......... കൈമാറും. 16 ഭവനങ്ങളാണ് നിര്‍മിക്കുന്നത്. അതില്‍ നാല് ഭവനങ്ങള്‍ ഇതിനകം കൈമാറി. നെടുമ്പാശ്ശേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മള്ളുശ്ശേരി മഴുവഞ്ചേരി ഏല്യാമ്മ എബ്രഹാമിനായി നിര്‍മിച്ച വീടാണ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അന്‍വര്‍ സാദത്ത് എം.എല്‍.എ കൈമാറുന്നത്. ജ്യോതി ലബോറട്ടറീസ് (ഉജാല) മാനേജിങ് ഡയറക്ടര്‍ എം.പി. രാമചന്ദ്രനാണ് ഭവനം സ്പോണ്‍സര്‍ ചെയ്തത്. പഞ്ചായത്ത് പ്രസിഡൻറ് മിനി എല്‍ദോ അധ്യക്ഷത വഹിക്കും. 510 ചതുരശ്ര അടിയിലാണ് വീട് നിര്‍മിക്കുന്നത്. ആലുവ മണ്ഡലത്തിലെ നെടുമ്പാശ്ശേരി, ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂര്‍, എടത്തല, കീഴ്മാട്, ചൂര്‍ണിക്കര പഞ്ചായത്തുകളിലാണ് വീട് നിര്‍മിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story