Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗതാഗത നിയന്ത്രണം:...

ഗതാഗത നിയന്ത്രണം: മുനിസിപ്പല്‍ സ്​റ്റാന്‍ഡില്‍ ട്രിപ്പ് അവസാനിപ്പിച്ച് സ്വകാര്യ ബസുകളുടെ പ്രതിഷേധം, യാത്രക്കാര്‍ വലയുന്നു

text_fields
bookmark_border
കാക്കനാട്: സിഗ്‌നല്‍ ജങ്ഷനിലെ വാഹനക്കുരുക്കഴിക്കാനുള്ള ഗതാഗത പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിച്ച് പ്രതിഷേധം തുടരുന്നു. ശനിയാഴ്ച തുടങ്ങിയ ബസുകളുടെ പ്രതിഷേധം തിങ്കളാഴ്ചയും തുടരുകയായിരുന്നു. സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ കാക്കനാെട്ട നിരവധി സ്ഥാപനങ്ങളിലേക്ക് ബസില്‍ വരുന്ന ജീവനക്കാരും യാത്രക്കാരുമാണ് ഇത് മൂലം ബുദ്ധിമുട്ടിലായത്. സിവില്‍ സ്റ്റേഷനും ജില്ല പഞ്ചായത്തിനും മുന്നില്‍ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കാത്ത പൊലീസ് നടപടിയാണ് പ്രതിഷേധത്തിന് കാരണം. സ്റ്റാന്‍ഡില്‍നിന്ന് ഏകദേശം ഒരു കിലോമിറ്ററോളം നടന്നാണ് സിവില്‍ സ്റ്റേഷനിലെ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരും വലയുന്നത്. കിഴക്കുനിന്ന് വരുന്ന വാഹനങ്ങള്‍ ജില്ല പഞ്ചായത്തിന് മുന്നില്‍ കൂടുതലായി എത്തിയതോടെ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസുകൾ ഒഴിവാക്കിയതാണ് ഉടമകളുടെ പ്രതിഷേധത്തിന് കാരണം. ജില്ല പഞ്ചായത്തിന് മുന്നില്‍ സ്വകാര്യ ബസുകൾ കെട്ടിക്കിടക്കാന്‍ അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട്. യാത്രക്കാരെ കയറ്റി ഇറക്കാനുള്ള സ്റ്റോപ്പ് മാത്രമാണ് ജില്ല പഞ്ചായത്തിന് മുന്നിലുള്ളത്. സിറ്റി സര്‍വിസ് നടത്തുന്ന ബസുകള്‍ സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കി മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇടപ്പള്ളി ട്രാഫിക് പൊലീസ് വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story