Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗോപീചന്ദിന് സ്പോർട്സ്...

ഗോപീചന്ദിന് സ്പോർട്സ് കൗൺസിൽ വക അപമാനം

text_fields
bookmark_border
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ഇന്ത്യന്‍ ബാഡ്മിൻറണ്‍ സീനിയര്‍ ടീമി​െൻറ മുഖ്യ കോച്ച് ഗോപീചന്ദിനെ അരമണിക്കൂറോളം നിര്‍ത്തി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളുടെ അപമാനം. ഓപറേഷന്‍ ഒളിമ്പ്യ പദ്ധതിയുടെ ഭാഗമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടങ്ങുന്ന ബാഡ്മിൻറണ്‍ കോച്ചിങ് സ​െൻററിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സിനായാണ് ഗോപീചന്ദ് കൊച്ചിയിലെത്തിയത്. കടവന്ത്ര ആര്‍.എസ്.സിയില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിനുശേഷം വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി സംസാരിക്കാന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ഗോപീചന്ദുമായി എറണാകുളം െഗസ്റ്റ് ഹൗസിലെത്തി. ഈസമയം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സ്മാര്‍ട്ട് മിഷന്‍ പദ്ധതികളെക്കുറിച്ചുള്ള അവലോകനയോഗം നടക്കുകയായിരുന്നു. മൂന്നുമണിക്ക് നിശ്ചയിച്ച വാർത്തസമ്മേളനം സമയമായിട്ടും തുടങ്ങിയില്ല. ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുമെന്നായിരുന്നു മറുപടി. സി.പി.എമ്മി​െൻറ 'ജൈവജീവിതം' മാഗസി​െൻറ പ്രകാശനച്ചടങ്ങും ഇതേസമയം നിശ്ചയിച്ചിരുന്നു. ഇതിനുശേഷം വാർത്തസമ്മേളനം നടത്തുമെന്നായി പിന്നീടുള്ള അറിയിപ്പ്. തുടർന്ന്, മുഖ്യമന്ത്രി എത്തുന്നതിന് ഏറെ മുമ്പേ കൗണ്‍സില്‍ ഭാരവാഹികള്‍ ഗോപീചന്ദിനെ പുസ്തക പ്രകാശന ഹാളിലെത്തിച്ചു. സംഘാടകര്‍ക്കൊപ്പം അരമണിക്കൂറോളം ഗോപീചന്ദിന് മുഖ്യമന്ത്രിയെ കാത്തുനില്‍ക്കേണ്ടി വന്നു. സദസ്സിലുള്ള പലര്‍ക്കും ഗോപീചന്ദിനെ മനസ്സിലായതുമില്ല. ആളുകൾ നിറഞ്ഞ സദസ്സിൽ അദ്ദേഹത്തിന് ഇരിപ്പിടവും ഒരുക്കിയില്ല. മുഖ്യമന്ത്രി എത്തിയപ്പോള്‍ സംഘാടകര്‍ വേദിയില്‍ ഗോപീചന്ദിനെയും ഇരുത്തി. എന്നാൽ, അധ്യക്ഷപ്രസംഗം നടത്തിയ 'ജൈവജീവിതം' പദ്ധതി ചെയര്‍മാൻ സി.പി.എം ജില്ല സെക്രട്ടറി പി.രാജീവ് ഗോപീചന്ദി​െൻറ പേര് ആദ്യം പരാമര്‍ശിക്കാന്‍ മറന്നു. സദസ്സിലുള്ള ഒരാള്‍ ഓര്‍മപ്പെടുത്തിയപ്പോഴാണ് പേര് പരാമര്‍ശിച്ചത്. ഗോപീചന്ദ് െഗസ്റ്റ് ഹൗസിലെത്തുന്ന കാര്യം മുഖ്യമന്ത്രിയെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ നേരേത്ത അറിയിച്ചിരുന്നില്ലെന്നാണ് സൂചന. ഇതാണ് പദ്മഭൂഷണ്‍ അവാര്‍ഡ് ജേതാവുകൂടിയായ ഗോപീചന്ദ് അപമാനിതനാവാൻ സാഹചര്യമൊരുക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story