Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവ്​ കടത്ത്​:...

കഞ്ചാവ്​ കടത്ത്​: പ്രതികളെ കസ്​റ്റഡിയിൽ വാങ്ങും

text_fields
bookmark_border
നെടുമ്പാശ്ശേരി-: എക്സൈസ് സ്പെഷൽ സ്ക്വാഡ് കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിൽനിന്ന് പിടികൂടിയ സ്ത്രീയുൾപ്പെട്ട നാലംഗ സംഘം സംസ്ഥാനത്തി​െൻറ ചില ഭാഗങ്ങളിൽ ഹോംസ്റ്റേയുടെ മറവിൽ മയക്കുമരുന്ന് പരിപാടികൾക്ക് സൗകര്യങ്ങളൊരുക്കുന്നതായി സംശയം. റിമാൻഡിൽ കഴിയുന്ന ഇവരെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് സ്പെഷൽ സ്ക്വാഡ് സി.ഐ സജി ലക്ഷ്മണൻ 'മാധ്യമ'ത്തോട് പറഞ്ഞു. ആമ്പല്ലൂർ സ്വദേശി ജിനദേവാണ് സംഘത്തലവൻ. ഇയാൾ അടുത്തിടെയായി ഇത്തരത്തിൽ ആറുതവണ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയതായാണ് വിവരം. എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് പ്രധാനമായും കഞ്ചാവ് വിൽക്കുന്നത്. അതിർത്തിയിൽ പരിശോധന ഒഴിവാക്കുന്നതിനാണ് വിനോദസഞ്ചാരത്തിന് പോയ കുടുംബമെന്ന് തോന്നിപ്പിക്കുന്നതിന് തൃശൂർ സ്വദേശിനിയായ രാജിയെ കൂടെ കൂട്ടിയത്. രാജിയുടെ പേരിൽ ജിനദേവ് അടുത്തിടെ കൊടൈക്കനാലിൽ ഹോംസ്റ്റേ തുടങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഇവരെ കൂടാതെ എളംകുളം സ്വദേശി ദിലീപ്, ഷൊർണൂർ സ്വദേശി നിഷാദ് എന്നിവരാണ് പിടിയിലായത്. ഉത്തംപാളയം സ്വദേശി ചിന്നയ്യൻ എന്നയാളിൽനിന്ന് 12,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 30,000 രൂപക്കാണ് കേരളത്തിൽ വിൽപന നടത്തുന്നത്. ഇവരിൽനിന്ന് പതിവായി കഞ്ചാവ് വാങ്ങുന്ന ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകളിലുള്ള ചിലരുടെ ഫോൺ നമ്പറുകളും എക്സൈസിന് ലഭിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story