Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജൈവ ഉൽപന്നങ്ങൾ അയൽ...

ജൈവ ഉൽപന്നങ്ങൾ അയൽ സംസ്ഥാനങ്ങൾക്കും നൽകുക ലക്ഷ്യം ^മുഖ്യമന്ത്രി

text_fields
bookmark_border
ജൈവ ഉൽപന്നങ്ങൾ അയൽ സംസ്ഥാനങ്ങൾക്കും നൽകുക ലക്ഷ്യം -മുഖ്യമന്ത്രി കൊച്ചി: ജൈവ കാർഷിക മേഖലയിൽ സ്വയംപര്യാപ്തത മാത്രമല്ല കൂടുതൽ ഉൽപാദിപ്പിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുകയുമാണ് കേരളത്തി​െൻറ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം െഗസ്റ്റ് ഹൗസിൽ ജൈവജീവിതം പദ്ധതിയുടെ ഭാഗമായി പുറത്തിറങ്ങിയ ജൈവ മാസിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൃഷിയോഗ്യമായ ഭൂമി തരിശിടുന്ന സ്ഥിതി ഇനിയുണ്ടാവില്ല. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നല്ല രീതിയിലുള്ള ഉൽപാദനം ഓണക്കാലത്ത് കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടർന്നും ജനങ്ങളുടെയും സർക്കാറി​െൻറയും കൂട്ടായ പ്രയത്നത്തിലൂടെ കൂടുതൽ ഉൽപാദനം ലക്ഷ്യമിടുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി.എസ്. സുനിൽകുമാർ മാസിക ഏറ്റുവാങ്ങി. ജൈവജീവിതം പദ്ധതി ചെയർമാൻ പി. രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ടി. ജലീൽ, ഒളിമ്പ്യൻ ഗോപീചന്ദ്, ജൈവജീവിതം മാസികയുടെ മാനേജിങ് എഡിറ്റർ ടി.കെ. മോഹനൻ, എക്സിക്യൂട്ടിവ് എഡിറ്റർ ബി. സേതുരാജ്, ഉപദേശക സമിതി അംഗങ്ങളായ കെ.ആർ. വിശ്വംഭരൻ, ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story