Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗഗാൻ ഉപയോഗം...

ഗഗാൻ ഉപയോഗം വ്യാപകമാക്കാൻ തീരുമാനം

text_fields
bookmark_border
നെടുമ്പാശ്ശേരി: തദ്ദേശീയമായി വികസിപ്പിച്ച വ്യോമഗതാഗത നിയന്ത്രണ സംവിധാനമായ ഗഗാൻ ഉപയോഗം വ്യാപകമാക്കുന്നു. 2019 ജനുവരി ഒന്നുമുതൽ രാജ്യത്ത് രജിസ്റ്റർ ചെയ്യുന്ന വിമാനങ്ങളിൽ ഗഗാൻ സംവിധാനം ഉപയോഗിക്കണമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷനും എയർപോർട്ട് അതോറിറ്റിയും സംയുക്തമായി വികസിപ്പിച്ചെടുത്ത വ്യോമഗതാഗത നിയന്ത്രണ സംവിധാനമാണ് ഗഗാൻ. റൺവേ കൂടുതൽ കൃത്യതയോടെയും വ്യക്തതയോടെയും കാണാൻ ഈ സംവിധാനം വഴി കഴിയും. അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നിവയുടെ വ്യോമഗതാഗത നിയന്ത്രണ സംവിധാനങ്ങളുമായി ഗഗാൻ സഹകരിച്ച് പ്രവർത്തിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്. മാസ്റ്റർ കൺേട്രാൾ സംവിധാനം ബംഗളൂരുവിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story