Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥികൾ പെരിയാറിൽ ...

വിദ്യാർഥികൾ പെരിയാറിൽ സ്ഥാപിച്ച മത്സ്യക്കൂട് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി

text_fields
bookmark_border
ആലുവ: വിദ്യാർഥികൾ പെരിയാറിൽ സ്ഥാപിച്ച മത്സ്യക്കൂട് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. കുട്ടമശ്ശേരി ചൊവ്വര കടവിന് സമീപം അഞ്ച് വിദ്യാർഥികൾ ചേർന്ന് സ്ഥാപിച്ച മത്സ്യക്കൂടാണ് തിങ്കളാഴ്ച പുലർച്ചെ ഒലിച്ച് പോയത്. കുട്ടമശ്ശേരി സ്വദേശികളായ അബ്ദുൾ ജലീൽ, അറഫാസ്, അർഷാദ്, അൽതാഫ് എന്നിവർ ചേർന്നാണ് സി.എം.എഫ്.ആർ.ഐയുടെ സഹകരണത്തോടെ കൂട് സ്ഥാപിച്ചത്. ഇവർ പ്ലസ് ടു, ബിരുദ വിദ്യാർഥികളാണ്. ഗിഫ്റ്റ് തിലോപ്പിയ, കാളാഞ്ചി എന്നീ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നത്. ഏകദേശം അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിങ്കളാഴ്ച പുലർച്ചെ സുഹൃത്തുക്കളോടൊപ്പം മാഞ്ഞാലി പാതാളം ഭാഗങ്ങളിൽ പുഴയിൽ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. കൂടെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണിവർ. സബ്സിഡി കിട്ടാത്തതിനാൽ മുഴുവൻ തുകയും ഇവർ അഞ്ച് പേരും ചേർന്നാണ് സ്വരൂപിച്ചത്. Caption:ea yas Malsya koodu1ea yas Malsya koodu2പെരിയാറിലുണ്ടായ മലവെള്ള പാച്ചിലിൽ ഒലിച്ചുപോയ മത്സ്യക്കൂട് (ഫയൽ)
Show Full Article
TAGS:LOCAL NEWS 
Next Story