Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅണ്ടർ 17 ലോകകപ്പ്:...

അണ്ടർ 17 ലോകകപ്പ്: കൊച്ചി സ്​റ്റേഡിയത്തിൽനിന്ന് ഐ.ടി പാർക്ക് ഒഴിയുന്നു

text_fields
bookmark_border
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ടെക്നോളജി ബിസിനസ് സ​െൻറർ (ടി.ബി.സി) താൽക്കാലികമായി മാറ്റാനുള്ള ക്രമീകരണങ്ങൾ ചെയ്തതായി കേരള ഐ.ടി പാർക്ക് സി.ഇ.ഒ ഋഷികേശ് നായർ അറിയിച്ചു. ചേർത്തല ഇൻഫോപാർക്ക്, കാക്കനാടുള്ള ഇൻഫോപാർക്ക് കാമ്പസ്, സമീപത്തെ മറ്റു അനുയോജ്യമായ സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് കമ്പനിയുടെ പ്രവർത്തനം മാറ്റും. ജോലിക്കാർക്ക് ആവശ്യമായ ഗതാഗത സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സംരംഭമെന്ന നിലയിൽ ടി.ബി.സി മാറ്റേണ്ടിവരില്ലെന്നായിരുന്നു ധാരണ. ഏതെങ്കിലും സുരക്ഷ പ്രശ്നങ്ങൾ ഉള്ളതായി അറിഞ്ഞിരുന്നുമില്ല. അതിനാൽ ഉദ്യോഗസ്ഥരോട് അറിയിക്കുകയോ മറ്റെന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. എങ്കിലും സർക്കാറി​െൻറ നിർദേശം സ്വാഗതം ചെയ്യുന്നതായും ഋഷികേശ് നായർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story