Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​ഥലം ഇടപാടിൽ...

സ്​ഥലം ഇടപാടിൽ അഴിമതിയെന്ന്​; മുഖ്യമന്ത്രിക്ക്​ പരാതി

text_fields
bookmark_border
കളമശ്ശേരി: സ്ഥലം ഉടമയുമായി നേരിട്ട് ബന്ധപ്പെടാതെ ഇടനിലക്കാരെ ഉപയോഗിച്ച് ഭൂമി കച്ചവടം നടത്താനുള്ള കളമശ്ശേരി സർവിസ് സഹകരണ ബാങ്ക് അധികാരികളുടെ നീക്കത്തിൽ അഴിമതി ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി. ബാങ്ക് അംഗവും സാമൂഹികപ്രവർത്തകനുമായ കളമശ്ശേരി സ്വദേശി ഹുസൈൻ മംഗലത്താണ് പരാതി നൽകിയത്. ബാങ്ക് ഡയറക്ടറും ബോർഡിലെ ചിലരടങ്ങുന്ന സംഘവുമാണ് കച്ചവടത്തിന് പിന്നിലെന്നാണ് ആരോപണം. കമീഷൻ തുകയടക്കമാണ് കച്ചവടം നടത്തുന്നതെന്നും ബാങ്കിന് വലിയ നഷ്ടം ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ബാങ്കി​െൻറ 60-ാം വാർഷിക പൊതുയോഗത്തിലാണ് ഷോപ്പിങ് കോംപ്ലക്സും ഓഡിറ്റോറിയവും പണിയാൻ 57.5 സ​െൻറ് സ്ഥലം വാങ്ങാൻ തീരുമാനിച്ചത്. സ​െൻറിന് 16.25 ലക്ഷം രൂപക്കാണ് കച്ചവടം. ഭരണസമിതിയിലെ 13 അംഗങ്ങളിൽ ഏഴുപേർ കച്ചവടത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ബാങ്ക് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. കളമശ്ശേരിയിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും കളമശ്ശേരി: കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ പ്രദേശത്ത് മണ്ണിടിച്ചിലും വെള്ളക്കെട്ടും. കങ്ങരപ്പടി പേഴ്സ് വില്ലയിൽ തമ്പിയുടെ വീടി​െൻറ ഒരുഭാഗത്തേക്കാണ് 30 അടി ഉയരത്തിൽനിന്ന് മണ്ണിടിഞ്ഞുവീണത്. തമ്പിയും ഭാര്യയും ഉറങ്ങുന്ന സമയത്തായിരുന്നു സംഭവം. സ്റ്റോർ മുറിയുടെ ഒരുഭാഗം തകർന്നു. ഏലൂർ ഐ.എ.സി ബോസ്കോ കോളനിയിൽ വെള്ളം കയറിയതോടെ കുടുംബങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാതെയായി. പള്ളിലാംകര പാടത്തെ മൂന്ന് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു. തേവയ്ക്കൽ രഘുവി​െൻറ വീട്ടിലെ കിണർ ഇടിഞ്ഞുതാഴ്ന്നു. ശക്തമായ ഒഴുക്കിനെത്തുടർന്ന് പാതാളം ബണ്ടിലെ ഏഴ് ഷട്ടർ തുറന്നു. മുട്ടാർ പുഴയും നിറഞ്ഞുകവിഞ്ഞു. ചിത്രം ec3 Mannidichil കങ്ങരപ്പടിയിലെ തമ്പിയുടെ വീടി​െൻറ ഒരുഭാഗത്തേക്ക് മണ്ണിടിഞ്ഞുവീണപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story