Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ലീൻ ടോയ്‌ലറ്റ്...

ക്ലീൻ ടോയ്‌ലറ്റ് പദ്ധതിയുമായി ബെറ്റർ കൊച്ചി

text_fields
bookmark_border
കൊച്ചി: ശുചിത്വ പൂർണ കൊച്ചിക്കായി ക്ലീൻ ടോയ്‌ലറ്റ് പദ്ധതി നടപ്പാക്കുമെന്ന് ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ് പ്രസിഡൻറ് എസ്. ഗോപകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ കണ്ടെയ്നറുകൾക്കുള്ളിൽ ശൗചാലയങ്ങൾ സ്ഥാപിക്കുന്നതാണ് പദ്ധതി. ശുചിത്വമുള്ളതും മാലിന്യനിർമാർജന സൗകര്യങ്ങളോടുകൂടിയതുമായ ടോയ്‍ലെറ്റുകൾ പരിമിത പ്രദേശങ്ങളിൽപോലും സ്ഥാപിക്കാവുന്നതാണ്. താരതമ്യേന നിർമാണച്ചെലവ് കുറഞ്ഞതും ആവശ്യമെങ്കിൽ മാറ്റി സ്ഥാപിക്കാവുന്നതുമാണ്. വെർട്ടിക്കൽ ഗാർഡൻ, എൽ.ഇ.ഡി ലൈറ്റുകൾ, പ്രകൃതിദത്തമായ പ്രകാശത്തി​െൻറ ഫലപ്രദമായ ഉപയോഗം, ശുദ്ധവായു നിലനിർത്താനുള്ള എക്സ്ഹോസ്‌റ്റുകൾ, മൂന്ന് വശങ്ങളിലായി പരസ്യം സ്ഥാപിക്കാനുള്ള സൗകര്യം തുടങ്ങിയവയോടെ ടോയ്‌ലറ്റ് രൂപകൽപന ചെയ്‌തിരിക്കുന്നത്‌ കുമാർ ഗ്രൂപ്പാണ്. പാലാരിവട്ടം-കാക്കനാട് റോഡിൽ അസീസിയ ഫാമി​െൻറ സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ പൊതുപ്രവർത്തകരായ പി.എം. അബ്‌ദുൽ അസീസ്, കിഷോർ രംഗനാഥ് എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story