Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാ​േട്ടാ...

ഒാ​േട്ടാ കെട്ടിവലിച്ച്​ പ്രതിഷേധം

text_fields
bookmark_border
കൊച്ചി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഒാേട്ടാറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ (െഎ.എൻ.ടി.യു.സി) ഒാേട്ടാറിക്ഷ കെട്ടിവലിച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് റഷീദ് താനത്ത് അധ്യക്ഷത വഹിച്ചു. കെ.എക്സ്. സേവ്യർ, ഹെൻട്രി ഒാസ്റ്റിൻ, ജെയിംസ് അധികാരം, പി.എ. കമറുദ്ദീൻ, പി.എ. ജമാൽ, സക്കീർ തമ്മനം, ഉണ്ണി വടുതല, ടി.സി. സണ്ണി, സന്തോഷ്, സക്കറിയ കട്ടിക്കാരൻ, ജോഷി കണ്ടത്തിൽ, ഷാനവാസ് നെട്ടൂർ, ജോൺ ഒാടംതോട്, റോമികുറ്റിക്കാട് എന്നിവർ സംസാരിച്ചു. മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിൽ കൊച്ചി: ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ പിടിച്ചുപറിച്ച് ബൈക്കിൽ രക്ഷപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുണ്ടൂർ മണിയം പൊറ്റഭാഗത്ത് വേലിക്കാട് മനു ബാബുവാണ് (21) അറസ്റ്റിലായത്. നഷ്ടപ്പെട്ട മൊബൈൽ ഇയാളിൽനിന്ന് കണ്ടെടുത്തു. രാജസ്ഥാൻ സ്വദേശിയായ തൊഴിലാളിയുടെ 20,000 രൂപ വിലയുള്ള സ്മാർട്ട് ഫോൺ ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ കുഴിക്കാട്ടുമൂല ഭാഗത്താണ് പിടിച്ചുപറിച്ചത്. േഫാണി​െൻറ ലൊക്കേഷൻ ശാസ്ത്രീയമായി അന്വേഷിച്ച് കണ്ടെത്തിയാണ് പ്രതിയെ കുടുക്കിയത്. പ്രതി കരിമുകളിലെ വർക്ക്ഷോപ്പിൽ ജോലി ചെയ്തുവരുകയായിരുന്നു. പ്രതിയെ കാക്കനാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃക്കാക്കര അസി. കമീഷണറുടെ നിർദേശപ്രകാരം ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി.കെ. രാധാമണി, എ.എസ്.െഎ പ്രസാദ്, സി.പി.ഒമാരായ ജാബിർ, രഞ്ജിത്, റജികുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പരിപാടികൾ ഇന്ന് എറണാകുളം ബി.ടി.എച്ച്: ഡോ. കെ.എസ്. രാധാകൃഷ്ണൻ രചിച്ച 'ഇസ്ലാം ബഹുസ്വരതാ സമൂഹത്തിൽ' പുസ്തക പ്രകാശനം- വൈകു.6.00 എളമക്കര എസ്.എൻ.ഡി.പി ഒാഡിറ്റോറിയം: കോർപറേഷൻ എളമക്കര സൗത്ത് ഡിവിഷൻ എ.ഡി.എസ് വാർഷികം- രാവിലെ 10.00 കേരള ലളിതകല അക്കാദമി ദർബാർ ഹാൾ ആർട്ട് സ​െൻറർ: സിംഫണി ഒാഫ് കളേഴ്സ് ചിത്രപ്രദർശനം- രാവിലെ 9.00 വൈറ്റില തൈക്കൂടം പള്ളി: ബൈബിൾ കൺവെൻഷൻ- രാവിലെ 9.00
Show Full Article
TAGS:LOCAL NEWS 
Next Story